അവന്‍ ടീമിനായി വിക്കറ്റ് വലിച്ചെറിഞ്ഞവന്‍ ; സുനില്‍ ഗവാസ്കര്‍

india

ടോപ്പ് ഓഡറില്‍ കെല്‍ രാഹുലിന്‍റെ മോശം ഫോം ഒരിക്കല്‍കൂടി ചര്‍ച്ചാ വിഷയാമണ്. പരിക്കില്‍ നിന്നും തിരിച്ചെത്തിയ കെല്‍ രാഹുല്‍, ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ ഫിഫ്റ്റി നേടിയിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു.

പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍, വിരാട് കോഹ്ലി ഓപ്പണിംഗില്‍ ഇറങ്ങണമെന്ന് വാദിക്കുന്നവരുണ്ട്. ഇപ്പോഴിതാ കെല്‍ രാഹുല്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സുനില്‍ ഗവാസ്കര്‍. ടീമിനു വേണ്ടി കെല്‍ രാഹുല്‍ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് എന്നും ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ പറഞ്ഞു.

” രണ്ട് തവണയും ടീം പ്രതീക്ഷിച്ചത് അവൻ നന്നായി ചെയ്യുകയായിരുന്നു, ആദ്യ ഗെയിമിൽ ഫിഫ്റ്റി നേടിയത് നിങ്ങൾ കണ്ടു, എന്നാൽ രണ്ടാം ഗെയിമിൽ എട്ട് ഓവര്‍ മത്സരമായതിനാല്‍ തുടക്കത്തിലേ ആക്രമിക്കേണ്ട സാഹചര്യമായിരുന്നു. അതിന് ശ്രമിച്ച് അദ്ദേഹം ടീമിനായി തന്റെ വിക്കറ്റ് ബലി നൽകി.

“അതുപോലെ, മൂന്നാം ടി20 മത്സരത്തിൽ വേണ്ട റണ്‍ റേറ്റ് ഒരു ഓവറിൽ 9 റൺസിൽ കൂടുതലായിരുന്നു, ഇത് ഒരിക്കലും എളുപ്പമല്ല, നിങ്ങൾക്ക് ഒരു നല്ല തുടക്കം ലഭിക്കണം. അവൻ അവിടെ തന്റെ വിക്കറ്റ് ബലിയർപ്പിച്ചു. ” കെല്‍ രാഹുലിനെക്കുറിച്ച് ഗവാസ്കര്‍ പറഞ്ഞു.

See also  തോൽവി പ്രശ്നമല്ല, ഞങ്ങൾ ബാസ്ബോൾ രീതി തുടരും. വെല്ലുവിളിയുമായി ബ്രെണ്ടൻ മക്കല്ലം.

ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പര വിജയത്തിനു ശേഷം ഇന്ത്യയുടെ അടുത്ത ദൗത്യം സൗത്താഫ്രിക്കകെതിരെയാണ്. സെപ്തംബര്‍ 28 ന് തുടങ്ങുന്ന ടി20 പരമ്പരയില്‍ 3 മത്സരങ്ങളാണ് ഒരുക്കിയട്ടുള്ളത്.

Scroll to Top