IPL 2021 ; പന്ത് ജഡേജയുടെ കൈകളിലാണോ ? റണ്ണിനായി ഓടുന്നത് ഒന്നുകൂടി ആലോചിക്കണം

jadeja throw chennai super kings

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. ബാറ്റിംഗിലും ബോളിംഗിലും നിറംമങ്ങിയാലും ഫീല്‍ഡിങ്ങിലൂടെ ടീമിനെ വിജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് ജഡേജ. ഇപ്പോഴിതാ ഒരിക്കല്‍കൂടി താനാണ് ഏറ്റവും മികച്ച ഫീല്‍ഡര്‍ എന്ന് തെളിയിക്കുന്ന പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ച്ചവച്ചത്.

സിംഗിള്‍ ശ്രമത്തിനിടെ പഞ്ചാബ് ക്യാപ്റ്റന്‍ കെല്‍ രാഹുല്‍ ജഡേജയുടെ ഡയറക്റ്റ് ത്രോയില്‍ റണ്ണൗട്ടായി മടങ്ങുകയായിരുന്നു. റണ്ണൗട്ടിനു പുറമേ മത്സരത്തില്‍ 2 ക്യാച്ചും ജഡേജ സ്വന്തമാക്കി. ക്രിസ് ഗെയ്ലും, ഷാരൂഖ് ഖാനും ജഡേജയുടെ കൈകളില്‍ സുരക്ഷിതമായി എത്തി. മത്സരത്തില്‍ 4 ഓവര്‍ എറിഞ്ഞ ജഡേജ വെറും 19 റണ്‍ മാത്രമാണ് വഴങ്ങിയത്.

വീഡിയോ കാണാം

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
Scroll to Top