സ്വന്തം ടീമിലെ താരമെന്ന വിചാരം ഇല്ലാ. നെറ്റ്സില്‍ അവരെ നേരിടുന്നത് ഭീതിയോടെ

2018 മുതലാണ് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ സുവര്‍ണ്ണ കാലഘട്ടം ആരംഭിക്കുന്നത്. ഒരു പറ്റം മികച്ച പേസര്‍മാരോടൊപ്പം ജീവിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മനോഭാവമുള്ള ക്യാപ്റ്റനും ചേര്‍ന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് കുതിച്ചു. മുഹമ്മദ് ഷാമി, ജസ്പ്രീത് ബൂറ, ഈഷാന്ത് ശര്‍മ്മ എന്നിവരോടൊപ്പം സിറാജ്, ഉമേഷ് യാദവ് എന്നിവര്‍ ചേരന്നതോടെ ലോകോത്തര പേസ് നിരയായി.

പേസ് ബോളിംഗിലെ കൃത്യതയോടെ എതിരാളികളില്‍ ഭയമുണ്ടാകുകയാണ് ഇന്ത്യന്‍ ബോളര്‍മാര്‍ ചെയ്യുന്നത്. ഇപ്പോഴിതാ നെറ്റ്സില്‍ ഇന്ത്യന്‍ പേസര്‍മാരെ ഭീതിയോടെയാണ് നേരിടുന്നത് എന്ന് പറയുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ കെല്‍ രാഹുല്‍. ഇന്ത്യന്‍ ബാറ്റര്‍മാരെ പേടിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് എന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ താരം.

” നെറ്റ്സില്‍ പോലും അവരെ നേരിടാന്‍ ആഗ്രഹിക്കില്ലാ. അത് ബുദ്ധിമുട്ടാണ്. അവര്‍ ഞങ്ങളെ സഹതാരം എന്ന രീതിയില്‍ കാണാറില്ലാ ” മത്സര ശേഷം കെല്‍ രാഹുല്‍ പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിന്‍റെ പരിശീലനത്തില്‍ സിറാജിന്‍റെ ബൗണ്‍സറില്‍ മായങ്ക് അഗര്‍വാളിന്‍റെ ഹെല്‍മറ്റില്‍ കൊണ്ടിരുന്നു.

ഇത്രയും മികച്ച ബോളിംഗ് ലൈനപ്പ്  ലഭിച്ചത് ഭാഗ്യമാണ് എന്ന് പറഞ്ഞ രാഹുല്‍ ടീമിന്‍റെ ബെഞ്ച് സ്ട്രങ്ങ്തിനെയും പുക്ഴത്തി. ടീമിലും  ബെഞ്ചിലും മികച്ച പേസര്‍മാര്‍ ഉള്ളത് ഇന്ത്യക്ക് പോസീറ്റീവാണെന്നും ഇന്ത്യന്‍ ഓപ്പണര്‍ കൂട്ടിചേര്‍ത്തു.

Previous articleതോല്‍വിക്കു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപനവുമായി ക്വിന്‍റണ്‍ ഡീക്കോക്ക്
Next articleലിഫ്റ്റിൽ കുടുങ്ങി സ്റ്റീവന്‍ സ്മിത്ത് :മണിക്കൂറുകള്‍ക്ക് ശേഷം മോചനം