ലിഫ്റ്റിൽ കുടുങ്ങി സ്റ്റീവന്‍ സ്മിത്ത് :മണിക്കൂറുകള്‍ക്ക് ശേഷം മോചനം

നാളുകളുടെ കാത്തിരിപ്പിന് ശേഷം ടെസ്റ്റ്‌ ക്യാപ്റ്റൻസി ലഭിച്ച സന്തോഷത്തിലാണ് ഓസ്ട്രേലിയൻ ബാറ്ററായ സ്റ്റീവന്‍ സ്മിത്ത്.നേരത്തെ പന്ത് ചുരണ്ടൽ വിവാദങ്ങളെ തുടർന്ന് ക്രിക്കറ്റിൽ നിന്നും ഒരു വർഷത്തെ വിലക്ക് ലഭിച്ച സ്റ്റീവ് സ്മിത്ത് ആഷസ് ടെസ്റ്റ്‌ പരമ്പരക്ക്‌ മുൻപാണ് ഓസ്ട്രേലിയൻ ടെസ്റ്റ്‌ ടീമിന്റെ പുതിയ ഉപനായകനായി നിയമിക്കപെട്ടത് കൂടാതെ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ പാറ്റ് കമ്മിൻസിന്‍റെ അഭാവത്തിൽ ഓസ്ട്രേലിയൻ ടീമിനെ നയിച്ചതും സ്മിത്താണ്.

എന്നാൽ വളരെ ഞെട്ടിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ആരാധകർക്കായി പങ്കുവെക്കുകയാണ് സ്റ്റീവ് സ്മിത്ത്.തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടിയാണ് താൻ ലിഫ്റ്റിൽ കുരുങ്ങിയ കഥ സ്റ്റീവ് സ്മിത്ത് വിശദമാക്കിയത്. ഒരുവേള ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിക്കാനും ഈ ഒരു ലൈവ് പോസ്റ്റിൽ കൂടി സ്മിത്തിന് കഴിഞ്ഞു.കഴിഞ്ഞ ദിവസമാണ് താരം മെൽബൺ ഹോട്ടലിലെ ലിഫ്റ്റിൽ ഒരു മണിക്കൂറിൽ അധികം നേരം കുരുങ്ങി പോയത്.ലിഫ്റ്റിൽ കുരുങ്ങിയ ശേഷം സംഭവിച്ച എല്ലാ കാര്യങ്ങളും ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടി ആരാധകർക്ക്‌ ഒപ്പം ലൈവായി പങ്കുവെക്കാനും സ്മിത്ത് മറന്നില്ല.

“ഞാൻ ഇപ്പോൾ എന്റെ  ഈ നിലയിലാണ്, ഞാൻ ഈ നിലയിലാണ് നിൽക്കുന്നത് ഈ വാതിലുകൾ തുറക്കില്ല. പ്രത്യക്ഷത്തിൽ അവിടെ സേവനം ഇല്ല എന്ന് നമുക്ക് പറയാം ഞാൻ വാതിൽ തുറക്കാൻ വളരെ അധികം ശ്രമിച്ചു എനിക്ക് ഈ വശം തുറന്നിട്ടുണ്ട് എങ്കിലും മറുവശത്ത് മാർനസ് ലാബുഷെയ്ന്‍ അത് തുറക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ കാര്യമായ  ഒരു പ്രയോജനമില്ല.ഞാൻ ആസൂത്രണം ചെയ്ത സായാഹ്നമല്ല   ഇത്.”സ്മിത്ത് വീഡിയോയിൽ ഇപ്രകാരം പറഞ്ഞു. ഒരു മണിക്കൂർ ശേഷമാണ് സ്മിത്ത് ലിഫ്റ്റിൽ നിന്നും പുറത്തേക്ക് വന്നത്.