ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 31 റണ്‍സിന്‍റെ പരാജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 297 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ഇന്ത്യക്ക് 265 റണ്‍സിലാണ് എത്താനാണ് സാധിച്ചത്. തുടക്കത്തിലേ കെല്‍ രാഹുലിനെ നഷ്ടമായെങ്കിലും ധവാന്‍ – കോഹ്ലി കൂട്ടുകെട്ട് ഇന്ത്യയെ 100 കടത്തി. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു. അവസാന നിമിഷം വിജയലക്ഷ്യത്തിലേക്ക് അര്‍ദ്ധസെഞ്ചുറിയുമായി ശാര്‍ദ്ദൂല്‍ താക്കൂര്‍ ബാറ്റ് ചെയ്തെങ്കിലും വിജയം അകന്നു നിന്നു.
മത്സരത്തിനു ശേഷം തെറ്റുകളില്‍ നിന്നും ഞങ്ങള്‍ പഠിക്കും എന്ന് ക്യാപ്റ്റനായ കെല്‍ രാഹുല്‍ പറഞ്ഞു. ” ഇതൊരു നല്ല മത്സരമായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഇതില്‍ നിന്നും പഠിക്കാനുണ്ട്. ഞങ്ങള്‍ നന്നായാണ് തുടങ്ങിയത്. പക്ഷേ ഞങ്ങള്‍ക്ക് മധ്യനിരയില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചില്ലാ. മധ്യനിരയില്‍ വിക്കറ്റ് വീഴ്ത്തി എതിരാളികളെ എങ്ങനെ തടയും എന്ന് ഞങ്ങള്‍ ഇനി നോക്കും ” കെല്‍ രാഹുല്‍ പറഞ്ഞു.
മത്സരം സിംപിളായി ജയിക്കുമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കരുതിയെങ്കിലും സൗത്താഫ്രിക്കന്‍ ബോളര്‍മാര്‍ മികച്ചു നിന്നു എന്ന് രാഹുല്‍ പറഞ്ഞു. ബാറ്റ് ചെയ്യാന്‍ നല്ല വിക്കറ്റാണ് എന്നാണ് ധവാനും കോഹ്ലിയും പറഞ്ഞെങ്കിലും 20ാം ഓവറിനു ശേഷം സംഭവിച്ചത് എന്താണ് എന്നറിയില്ലാ. മധ്യ ഓവറുകളില്‍ അല്‍പ്പ സമയം ചിലവഴിക്കണമായിരുന്നു എന്ന് ചിന്തിക്കുന്ന കെല്‍ രാഹുല്‍, പാര്‍ട്ട്ണര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്താനത് തോല്‍വിക്കുള്ള കാരണമായി ചൂണ്ടികാട്ടി.
” ഓരോ കളിയും ഞങ്ങൾക്ക് പ്രധാനമാണ്, ഞങ്ങൾ എല്ലാവരും ഞങ്ങളുടെ മികച്ച പ്രകടനം നടത്താൻ ആഗ്രഹിക്കുന്നു. ഞങ്ങൾ കുറച്ചുകാലമായി ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ല, ലോകകപ്പ് മനസ്സിലുണ്ട്, അതിനുവേണ്ടി മികച്ച ഇലവനെ ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങൾ തെറ്റുകൾ വരുത്തും, പക്ഷേ അവയിൽ നിന്ന് ഞങ്ങൾ പഠിക്കും ” മത്സര ശേഷം കെല്‍ രാഹുല്‍ പറഞ്ഞു.
ക്യാപ്റ്റനായ രോഹിത് ശര്‍മ്മ പരിക്കേറ്റ് പുറത്തായതോടെയാണ് നായക സ്ഥാനം കെല്‍ രാഹുലിനു ലഭിച്ചത്. മത്സരത്തില്‍ 12 റണ്‍സാണ് നേടാന്‍ സാധിച്ചത്. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച്ച നടക്കും.