വിദേശ മണ്ണിലും കിംഗ് കോഹ്ലി തന്നെ :സച്ചിനെ മറികടന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവ്വമായ അനേകം റെക്കോർഡുകൾക്ക് അവകാശിയാണ് വിരാട് കോഹ്ലി. ടെസ്റ്റ്‌ ക്യാപ്റ്റൻസിയും ഒഴിഞ്ഞ ശേഷം ഒട്ടും സമ്മർദ്ദമില്ലാതെ കളിക്കുന്ന കോഹ്ലിയുടെ ബാറ്റിൽ നിന്നും സെഞ്ച്വറിയാണ് എല്ലാ ആരാധകരും തന്നെ പ്രതീക്ഷിക്കുന്നത്. എങ്കിലും ഒരിക്കൽ കൂടി നിരാശ മാത്രം സമ്മാനിച്ചാണ് സൗത്താഫ്രിക്കക്ക്‌ എതിരായ ഒന്നാം ഏകദിനത്തിൽ വിരാട് കോഹ്ലി സമ്മാനിച്ചത്. താരം മികച്ച ഷോട്ടുകളുമായയി കളം നിറഞ്ഞെങ്കിലും 50 റൺസ്‌ നേടി താരം മോശം ഒരു സ്വീപ് ഷോട്ടിൽ കൂടി തന്റെ നിർണായക വിക്കറ്റ് നഷ്ടമാക്കുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ കഴിഞ്ഞ രണ്ട് വർഷമായി ഒരു സെഞ്ച്വറി പോലും നേടാനായി വിരാട് കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല.

എന്നാൽ മറ്റൊരു അപൂർവ്വ റെക്കോർഡ് കൂടി സ്വന്തമാക്കിയാണ് ഇന്നത്തെ ബാറ്റിങ് ശേഷം കോഹ്ലി മടങ്ങിയത്.താരം ഇന്നത്തെ ഇന്നിങ്സിൽ ഒൻപത് റൺസ്‌ വ്യക്തികത സ്കോറിൽ നിൽക്കുമ്പോൾ ഈ നേട്ടം കോഹ്ലിക്ക് സ്വന്തമായി. ഏകദിന ക്രിക്കറ്റിൽ വിദേശത്ത് മാത്രം ഏറ്റവും അധികം റൺസ്‌ നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനായിട്ടാണ് കോഹ്ലി മാറിയത്. സാക്ഷാൽ സച്ചിനെയാണ് കോഹ്ലി ഈ ഒരു നേട്ടത്തിൽ മറികടന്നത് എന്നത് ശ്രദ്ധേയം.സച്ചിനെ ഈ നേട്ടത്തിൽ ബഹുദൂരമാണ് കോഹ്ലി മറികടന്നത്.104 ഇന്നിങ്സിൽ നിന്നാണ് സച്ചിന്റെ വിദേശ മണ്ണിലെ 5065 റൺസ്‌ നേട്ടം കോഹ്ലി മറികടന്നത്.

സച്ചിൻ തന്റെ ഏകദിന കരിയറിൽ നിന്നും 146 ഇന്നിങ്സ് കളിച്ചാണ് 5065 റൺസ്‌ വിദേശത്ത് നിന്നായി മാത്രം അടിച്ചെടുത്തത്.124 ഇന്നിങ്സിൽ നിന്നും 4520 റൺസ്‌ അടിച്ച ധോണിയാണ് ഈ ഒരു ലിസ്റ്റിൽ മൂന്നാമത്. 5518 റൺസുമായി ലങ്കൻ താരം സംഗകാരയാണ് വിദേശ റൺസ്‌ പട്ടികയിൽ ഒന്നാമത്തുള്ളത്.