സഞ്ചുവിന് അവസരം ലഭിക്കുമോ ? കെല്‍ രാഹുലിന് പറയാനുള്ളത്

S68 Pspn

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനത്തിന് മുന്നോടിയായി സഞ്ചു പ്ലേയിങ്ങ് ഇലവനിൽ ഉള്‍പ്പെടുമോ എന്ന ചോദ്യത്തിനു മറുപടിയുമായി ഇന്ത്യൻ നായകൻ കെ എൽ രാഹുല്‍. സസ്പെന്‍സ് നിലനിര്‍ത്തിയ കെല്‍ രാഹുല്‍, ടീമില്‍ നിന്നും സഞ്ചുവിനെ ഒഴിവാക്കാനുള്ള ഒരു കാരണവും ചൂണ്ടികാട്ടി.

സഞ്ജു സാംസൺ മധ്യനിരയിൽ ബാറ്റ് ചെയ്യുമെന്നും ഏകദിന ഫോർമാറ്റിൽ ഇന്ത്യയ്‌ക്കായി മുമ്പ് ചെയ്ത അതേ റോൾ ചെയ്യുമെന്നാണ് കെഎൽ രാഹുൽ അറിയിച്ചത്. സഞ്ജു അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, സഞ്ജു സാംസൺ ഒരു വിക്കറ്റ് കീപ്പർ ബാറ്ററായതിനാൽ ബെഞ്ചിലിരിക്കേണ്ടി വരുമെന്ന സൂചനയും നല്‍കി.

“സഞ്ജു മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്യും, ഏകദിന ക്രിക്കറ്റിൽ സഞ്ജു എപ്പോഴും കളിച്ചിട്ടുള്ള റോൾ അതാണ്. അവൻ അഞ്ചിലോ ആറിലോ ബാറ്റ് ചെയ്യും. തൽക്കാലം, പരമ്പരയിൽ ഞാനാണ് വിക്കറ്റ് കീപ്പര്‍, പക്ഷേ സഞ്ജുവിന് അവസരമുണ്ടെങ്കിൽ, അവൻ ആ ഘട്ടത്തിൽ കീപ്പ് ചെയ്യും.” രാഹുല്‍ അറിയിച്ചു.

മികച്ച ഫോം തുടരുന്ന റിങ്കു സിംഗ് ഏകദിന ക്യാപ്പ് നേടാനുള്ള സാധ്യതകളെക്കുറിച്ചും രാഹുൽ സംസാരിച്ചു.

Read Also -  ചരിത്രം സൃഷ്ടിച്ച് അമേരിക്ക. സൂപ്പര്‍ ഓവറില്‍ പാക്ക് പടയെ അട്ടിമറിച്ചു. പാക്കിസ്ഥാന് ഞെട്ടിക്കുന്ന പരാജയം.

“അവന്‍ എത്ര നല്ല കളിക്കാരനാണെന്ന് റിങ്കു തെളിയിച്ചു. ഐ‌പി‌എല്ലിൽ അദ്ദേഹം അവനെ എത്ര മികച്ച താരെമന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു, ആഭ്യന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്, അതിനാൽ റിങ്കുവിന് അവസരം ലഭിക്കും, ”രാഹുൽ കൂട്ടിച്ചേർത്തു.

India’s ODI squad: Ruturaj Gaikwad, Sai Sudharsan, Tilak Varma, Rajat Patidar, Rinku Singh, Shreyas Iyer, KL Rahul (C)(wk), Sanju Samson (wk), Axar Patel, Washington Sundar, Kuldeep Yadav, Yuzvendra Chahal, Mukesh Kumar, Avesh Khan, Arshdeep Singh, Akash Deep

Scroll to Top