ഓസ്ട്രേലിയയുടെ ബാറ്റർമാരായ ഉസ്മാൻ ഖവാജ, സാം കോൺസ്റ്റസ് എന്നിവർക്കെതിരെ ഇന്ത്യയുടെ നായകനായ ജസ്‌പ്രീത് ബുമ്ര മൈതാനത്ത് കൊമ്പ് കോർത്തിരുന്നു. ആദ്യ ദിവസത്തെ മത്സരം അവസാനിക്കാൻ കേവലം നിമിഷങ്ങൾ മാത്രമുള്ളപ്പോഴാണ് ഇരു ടീമിലെയും താരങ്ങൾ തമ്മിൽ വാക്പോരിൽ ഏർപ്പെട്ടത്.
ബുമ്ര പന്തറിയാനായി റണ്ണപ്പെടുക്കുന്ന സമയത്ത് ഉസ്മാൻ ഖവാജ അത് നിർത്തുകയും, താൻ തയ്യാറല്ല എന്ന് ആംഗ്യം കാട്ടുകയും ചെയ്തു. ശേഷം വീണ്ടും ബൂമ്ര റണ്ണപ്പിനായി തയ്യാറായപ്പോഴും ഇത് ആവർത്തിച്ചു. ഈ സമയത്ത് ബൂമ്ര ദേഷ്യത്തോടെ സംസാരിച്ചു. ഇതുകണ്ട കോൺസ്റ്റസ് രംഗത്ത് വരികയായിരുന്നു. അടുത്ത പന്തിൽ ഖവാജയുടെ വിക്കറ്റ് സ്വന്തമാക്കിയാണ് ബൂമ്ര ഇതിനുള്ള മറുപടി നൽകിയത്. ഈ സംഭവം ആദ്യദിവസം വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റി. ഇതേ സംബന്ധിച്ചാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് സംസാരിക്കുന്നത്.
മത്സരത്തിൽ ഖവാജയുടെ വിക്കറ്റ് സ്വന്തമാക്കിയ ശേഷം നേരിട്ട് ഒരു ആഘോഷം നടത്താൻ ബൂമ്ര തയ്യാറായില്ല. പകരം എതിർ ക്രീസിൽ ഉണ്ടായിരുന്ന കോൺസ്റ്റസിന്റെ മുഖത്തേക്ക് നോക്കിയാണ് ബുമ്ര തന്റെ ആഘോഷം പൂർത്തീകരിച്ചത്. എന്നാൽ ഇവിടെ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്രയുടെ ഭാഗത്താണെന്ന് ന്യായം എന്നാണ് പന്ത് പറയുന്നത്. മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റർമാർ മനപ്പൂർവം സമയം കളയാനായി ഇത്തരത്തിൽ തയ്യാറാവാതെ നിൽക്കുകയാണ് ഉണ്ടായത് എന്ന് പന്ത് പറയുകയുണ്ടായി.
“ബൂമ്രയും താരങ്ങളും തമ്മിൽ ചെറിയ സംസാരം മൈതാനത്തുണ്ടായി. ഓസ്ട്രേലിയൻ താരങ്ങൾ ശ്രമിച്ചത് പരമാവധി സമയം പാഴാക്കുക എന്നതിലാണ്. “- പന്ത് പറയുകയുണ്ടായി. “എന്താണ് അവർ മൈതാനത്ത് പറഞ്ഞത് എന്ന് ഞാൻ കേട്ടില്ല. പക്ഷേ യുവതാരമായ കോൺസ്റ്റസിന് വേണ്ടത് ബൂമ്രയെ അല്പസമയം പന്തെറിയാതെ തടഞ്ഞുനിർത്തുക എന്നത് തന്നെയായിരുന്നു. അങ്ങനെ വന്നാൽ നമുക്ക് അടുത്ത ഒരു ഓവർ എറിയാനുള്ള നഷ്ടപ്പെടും. ഇക്കാര്യം കോൺസ്റ്റസിന് നല്ല ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവൻ അത്തരം ഒരു പ്രവർത്തി ചെയ്തത്.”- റിഷഭ് പന്ത് പറഞ്ഞു.
മത്സരത്തിന്റെ ആദ്യ ദിവസം അത്ര മികച്ച ബാറ്റിംഗ് പ്രകടനമല്ല ഇന്ത്യൻ ബാറ്റർമാർ കാഴ്ചവച്ചത്. രോഹിത് ശർമയെ ഒഴിവാക്കി മൈതാനത്ത് എത്തിയിട്ടും ഇന്ത്യൻ ബാറ്റർമാർക്ക് യാതൊരു തരത്തിലും ഇമ്പാക്ട് കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ഇന്ത്യൻ നിരയിൽ 40 റൺസ് സ്വന്തമാക്കിയ ഋഷഭ് പന്ത് മാത്രമാണ് അല്പസമയമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് കേവലം 185 റൺസിൽ അവസാനിക്കുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് 9 റൺസ് സ്വന്തമാക്കുന്നതിനിടെ ഉസ്മാൻ ഖവാജയുടെ വിക്കറ്റ് നഷ്ടമായി. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ് രണ്ടാം ദിവസത്തെ മത്സരം.