ഒരു ടൂർണമെൻ്റ് കഴിഞ്ഞാൽ ആ ടൂർണമെൻ്റിലെ മികച്ച ഇലവനെ തിരഞ്ഞെടുക്കുന്ന തിരക്കിലായിരിക്കും മുൻ താരങ്ങളും കമൻ്റേറ്റർമാരുമെല്ലാം. ഇപ്പോഴിതാ ഐപിഎൽ പതിനഞ്ചാം സീസൺ അവസാനിച്ചതോടെ ടൂർണമെൻ്റിലെ മികച്ച ഇലവനെ തിരഞ്ഞെടുക്കുകയാണ് പലരും. ഇത്തവണ രാജസ്ഥാൻ റോയൽസിനെ കീഴടക്കി പുതുമുഖങ്ങളായ ഗുജറാത്ത് ടൈറ്റൻസ് ആണ് ഐപിഎൽ കിരീടം നേടിയത്.
ഇപ്പോഴിതാ ഐപിഎൽ ഈ സീസണിലെ തൻ്റെ ഏറ്റവും മികച്ച ഇലവനെ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ. പീറ്റേഴ്സൻ്റെ ടീമിൽ കിരീടം നേടിയ ഗുജറാത്ത് ടീമിൽ നിന്ന് മൂന്നുപേർ മാത്രമാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. ഐ പി എല്ലിൽ ഇത്തവണ മികച്ച പ്രകടനം പുറത്തെടുത്ത പലരെയും പുറത്താക്കിയതും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഇത്തവണ സൺറൈസേഴ്സ് ഹൈദരാബാദിൽ നിന്നും ഗുജറാത്തിൽ എത്തി ഗുജറാത്തിൻ്റെ ബൗളിംഗ് കുന്തമുന ആയി മാറിയ റാഷിദ് ഖാൻ മുൻ ഇംഗ്ലണ്ട് താരത്തിൻ്റെ ടീമിൽ ഇടം നേടാത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. പ്ലേ ഓഫിൽ പുറത്തായ ബാംഗ്ലൂരിന് വേണ്ടി ആരാധകരെ ഞെട്ടിച്ച പ്രകടനം പുറത്തെടുത്ത കർത്തികിനും ഇത്തവണത്തെ ഐപിഎല്ലിലെ പീറ്റേഴ്സൻ തിരഞ്ഞെടുത്ത ടീമിൽ സ്ഥാനം ലഭിച്ചിട്ടില്ല.കിരീടം നേടിയ ഗുജറാത്ത് ടീമിൽ നിന്നും ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ഓൾറൗണ്ടർ രാഹുൽ തേവാട്ടിയ, ഡേവിഡ് മില്ലർ എന്നിവർ മാത്രമാണ് ഇടം നേടിയിട്ടുള്ളത്. ജോസ് ബട്‌ലറും കിൻ്റൻ ഡി കോക്കും ആണ് പീറ്റേഴ്സൻ്റെ ടീമിലെ ഓപ്പണർമാർ.
പീറ്റേഴ്സൻ തിരഞ്ഞെടുത്ത ഇത്തവണത്തെ ഐപിഎൽ ഇലവൻ: ജോസ് ബട്ട്ലർ, ക്വിൻ്റൻ ഡീ കോക്ക് (വിക്കറ്റ് കീപ്പർ),കെ എൽ രാഹുൽ, ഹർദിക് പാണ്ഡ്യ, ലിയാം ലിവിങ്സ്റ്റൺ, ഡേവിഡ് മില്ലർ, അശ്വിൻ, രാഹുൽ തെവാട്ടിയ, ഉമ്രാൻ മാലിക്ക്, ചാഹൽ,ജോസ് ഹേസൽവുഡ്.