എന്നെ സഹായിച്ചതുപോലെ ഗില്ലിനെയും സഹായിക്കൂ. ദ്രാവിഡിനു നിര്‍ദ്ദേശവുമായി പീറ്റേഴ്സണ്‍.

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ 23 റണ്‍സ് മാത്രമാണ് നേടിയത്. മികച്ച തുടക്കം ലഭിച്ചട്ടും വിക്കറ്റ് വലിച്ചെറിഞ്ഞ ശുഭ്മാന്‍ ഗില്ലിനെ ദ്രാവിഡ് സഹായിക്കണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. പണ്ട് തന്നെ സഹായിച്ചതുപോലെ, ഹെഡ് കോച്ചായ രാഹുല്‍ ദ്രാവിഡ് ഗില്ലിനെ സഹായിക്കണം എന്ന് കമന്‍ററി ബോക്സിലിരുന്നു പീറ്റേഴ്സണ്‍ ആവശ്യപ്പെട്ടു.

” എന്റെ കളി മാറ്റിമറിച്ച ഒരാൾ ഇപ്പോൾ നിങ്ങളുടെ ഡ്രസ്സിംഗ് റൂമിൽ ഉണ്ട്. രാഹുൽ ദ്രാവിഡ്. ഇപ്പോൾ അദ്ദേഹം ഈ ബ്രോഡ്കാസ് കാണുന്നു എന്ന് എനിക്കറിയില്ല. ദയവായി ശുഭ്മാന്‍ ഗില്ലിനൊപ്പം സമയം ചെലവഴിക്കുക.”

image 1

” ഓഫ്സൈഡിൽ എങ്ങനെ പന്ത് അടിക്കണം എന്ന് അവന് പറഞ്ഞു കൊടുക്കുക. ബൗളർമാരുടെ ലെങ്ങ്ത്ത് കണ്ടുപിടിച്ചക്കാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടതിന്‍റെ ആവശ്യകതയും അവന് പറഞ്ഞു മനസ്സിലാക്കുക. ഇക്കാര്യങ്ങൾ ചെയ്താൽ അവനു മികച്ച ബാറ്ററായി മാറാം. ” പീറ്റേഴ്സണ്‍ പറഞ്ഞു.

കരിയറില്‍ 38 ഇന്നിംഗ്സില്‍ ബാറ്റ് ചെയ്ത ശുഭ്മാന്‍ ഗില്‍ 30.37 ശരാശരിയില്‍ 1819 റണ്‍സ് മാത്രമാണ് നേടിയട്ടുള്ളത്. ഒന്നോ രണ്ടോ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ പറയത്തക്ക പ്രകടനം ശുഭ്മാന്‍ ഗില്‍ പുറത്തെടുത്തട്ടില്ലാ. ഏകദിനത്തില്‍ 61 ശരാശരിയുള്ള ഗില്ലിന് ടെസ്റ്റില്‍ എത്തുമ്പോള്‍ അത് പകുതിയായി കുറഞ്ഞിരിക്കുകയാണ്.

രാഹുല്‍ ദ്രാവിഡിന്‍റെ ഉപദേശം

2010 ലെ പരമ്പരയില്‍ ബംഗ്ലാദേശ് സ്പിന്നര്‍മാരോട് പീറ്റേഴ്സണ്‍ ബുദ്ധിമുട്ടിയതോടെയാണ് രാഹുല്‍ ദ്രാവിഡിനോട് ഉപദേശം തേടി ഇംഗ്ലണ്ട് താരം എത്തിയത്. അന്ന് ഇരുവരും ഐപിഎല്ലില്‍ ബാംഗ്ലൂരിന്‍റെ താരമായിരുന്നു.

kp

മോണ്ടി പനേസറിനെതിരെയും ഗ്രെയിം സ്വാനിനെതിരെയും പാഡ് ഉപയോഗിക്കാതെ പരിശീലനം നടത്താനാണ് ദ്രാവിഡ് ആവശ്യപ്പെട്ടത്. പാഡ് ഇല്ലാത്തതുകൊണ്ട് കാലില്‍ കൊള്ളാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ച് കളിക്കാന്‍ ഇതിലൂടെ സാധിക്കും എന്നതായിരുന്നു ദ്രാവിഡിന്‍റെ ഉപദേശം.

Previous article“ഗിൽ ഒക്കെ എന്താണ് ഉദ്ദേശിക്കുന്നത്?” മോശം ഷോട്ടിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം.
Next articleരോഹിത് ശര്‍മ്മക്ക് പുല്ലുവില. ഐസിസിയുടെ തീരുമാനം കണ്ടോ