അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും കേരളത്തിലേക്ക് :എത്തുന്നത് വിൻഡീസ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിർണായക മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്ക്‌ ശേഷം ഇന്ത്യയിലേക്ക് നടക്കാനുള്ള മത്സരങ്ങളുടെ വിശദമായ പട്ടികയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്‌ പുറത്തുവിട്ടത്.ന്യൂസിലാൻഡ് ടീമിന് എതിരായ പരമ്പരയോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹോം സീസൺ വീണ്ടും ആരംഭിക്കുന്നത്.13 ടി :20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും 4 ടെസ്റ്റുകളുമാണ് ഈ കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കുക.ന്യൂസിലാൻഡ്, ശ്രീലങ്ക,വെസ്റ്റ് ഇൻഡീസ്, സൗത്താഫ്രിക്ക ടീമുകൾക്ക് ടീമുകൾക്ക് എതിരെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരമ്പരകൾ കളിക്കുക. ഒപ്പം ഈ കാലയളവിലെ ഒരു ടി :20 മത്സരം കേരളത്തിൽ നടക്കുമെന്നതാണ് ഏറെ ശ്രദ്ധേയം

അതേസമയം ജയപൂരിൽ നവംബർ 17ന് ന്യൂസിലാൻഡ് ടീമിനെതിരെ നടക്കുന്ന ടി:20 മത്സരത്തോടെയാണ് ഇന്ത്യയുടെ ഹോം സീസണിലെ പരമ്പരകൾക്ക് കൂടി തുടക്കം കുറിക്കുക.ജയപൂർ, റാഞ്ചി, കൊൽക്കത്ത എന്നിവടങ്ങളിലായി ടി :20 മത്സരങ്ങൾ നടക്കുമ്പോൾ ടെസ്റ്റ്‌ പരമ്പര കൂടി ന്യൂസിലാൻഡ് ടീമിനെതിരെയുണ്ട്. മൂന്ന് ഏകദിനവും മൂന്ന് ടി :20കളും കൂടി ഉൾപ്പെടുന്ന വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം പര്യടനത്തിലാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയം അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്.2022 ഫെബ്രുവരി 15ന് കട്ടക്കിലും പിന്നീട് ഫെബ്രുവരി 18ന് വിശാഖപട്ടണത്തും നടക്കുന്ന രണ്ടാം ടി :20ക്കും ശേഷമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം മൂന്നാം ടി :20 മത്സരത്തിന് വേദിയാവുക. ഒരു നീണ്ട ഇടവേളക്ക് ശേഷം കേരളത്തിൽ മറ്റൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എത്തുന്ന ആവേശത്തിലാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു ക്രിക്കറ്റ് സ്റ്റേഡിയമായ കാര്യാവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ എത്തുമ്പോൾ ചില ആശങ്കകൾ കൂടി ഉയരുന്നുണ്ട്. നേരത്തെ മറ്റ് ചില ആവശ്യങ്ങൾക്കായി കാര്യവട്ടം സ്റ്റേഡിയം ഉപയോഗിച്ചത് വളരെ ഏറെ വിമർശനം ഉയർന്നുകഴിഞ്ഞു. ഗ്രൗണ്ട് മികവായി നിലനിർത്തുന്നതിലുള്ള വൻ അനാസ്ഥ ചർച്ചയായി മാറിയിരുന്നു. മറ്റൊരു അന്താരാഷ്ട്ര മത്സരം കൂടി എത്തുമ്പോൾ വൈകാതെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഈ വിഷയം പരിഗണിക്കുമെന്നാണ് ആരാധകരുടെ എല്ലാം പ്രതീക്ഷ

Previous articleഎന്തുകൊണ്ട് രോഹിത് ശര്‍മ്മ ആദ്യ മത്സരത്തില്‍ ഇല്ലാ ? കാരണം ഇത്
Next articleഒരു ദയയും ഇല്ലാതെ മുംബൈ ഇന്ത്യന്‍സ്. അമ്പാട്ടി റായുഡുവിന് പരിക്ക്.