വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ കേരളത്തിനു പരാജയം

വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന് പരാജയം. സർവീസസിനോടാണ് കേരളം തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിനു 175 റൺസിനാണ് പുറത്താകുന്നത്. 115 പന്തുക്കൾ ബാക്കി നിൽക്കുമ്പോളാണ് ഏഴ് വിക്കെറ്റിന്‍റെ ജയത്തോടെ സർവീസസ് സെമി ഫൈനലിലേക്ക് കടന്നത്.

ആദ്യ ബാറ്റിംഗിന് ഇറങ്ങിയ കേരളം കളിച്ച് തുടങ്ങിയത് മെല്ലെയായിരുന്നു. അങ്ങനെ തുടർന്ന് പോകുമ്പോളായിരുന്നു ഏഴാം ഓവറിൽ അസ്ഹറുദീൻ ദിവഷ് പത്താനിയ്ക്ക് മുമ്പിൽ വീഴുന്നത്. ഇവർ വീണുവെങ്കിലും രോഹൻ കുന്നുമ്മലും വി മനോഹരനും ചേർന്ന് 81 റൺസ് തികച്ചു. മനോഹരൻ 41 റൺസ് എടുത്ത് വിക്കറ്റ് ആയതോടെയാണ് ടീമിന്റെ തകർച്ച ആരംഭിക്കുന്നത്.

പിന്നാലെ എത്തിയ സച്ചിൻ ബേബി 12 റൺസും, സഞ്ജു സാംസൺ രണ്ട് റൺസും, വിഷ്ണു വിനോദ് നാല് റൺസ്, സിജോമോൻ ഒമ്പത് റൺസ്, മനുകൃഷ്ണൻ നാല് റൺസ്, ബേസിൽ തമ്പി, നിധീഷ് എന്നിവർ റൺസ് എടുക്കാതെ കളത്തിൽ നിന്നും വിടുകയായിരുന്നു. എന്നാൽ കേരളത്തിനു വേണ്ടി പൊരുതിയത് രോഹൻ മാത്രമാണ്.

എതിർ ടീമായ സർവീസ്സിനായി ദിവേഷ് അഭിഷേക് തീവാരി, പുൽകിത് നരങ്ക് എന്നിവരാണ് വിക്കെറ്റുകൾ നേടിയത്. ബൌളിംഗിൽ കേരളത്തിനു ലഭിച്ചത് മികച്ച തുടക്കമായിരുന്നു. എന്നാൽ ആ പ്രതീക്ഷ തെറ്റിച്ച് രവി ചൗഹാൻ, ആർ പലിവാൽ തുടങ്ങിയവർ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. കൂടുതൽ അപകടങ്ങൾ ഇല്ലാതെ ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ രവി ചൗഹാൻ, ക്യാപ്റ്റൻ ആർ പലിവാൽ കഴിഞ്ഞു.

Previous articleഐപിഎല്‍ പരിശീലകനല്ലാ. രവി ശാസ്ത്രി ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിനു എത്തുന്നു.
Next articleതുടര്‍ച്ചയായ രണ്ടാം വിജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്. പോയിന്‍റ് പട്ടികയില്‍ മൂന്നാമത്