രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ജാര്‍ഘണ്ടിനു ബാറ്റിംഗ് തകര്‍ച്ച. മുന്നിലുള്ളത് ഹിമാലയന്‍ ടോട്ടല്‍.

ezgif 1 5f41929a16

രഞ്ജി ട്രോഫി പോരാട്ടത്തില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ജാര്‍ഘണ്ട് 87 ന് 3 എന്ന നിലയിലാണ്. കേരളത്തിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 475 റണ്‍സിലേക്ക് 388 റണ്‍സ് കൂടി ജാര്‍ഘണ്ടിനു വേണം. അടുത്ത ദിനം ജാര്‍ഘണ്ട് ബാറ്റര്‍മാരെ പുറത്താക്കി, നിര്‍ണായക ലീഡ് എടുക്കാനാകും കേരളം ശ്രമിക്കുക

കേരളത്തിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 475 റണ്‍സ് പിന്തുടര്‍ന്ന ജാര്‍ഘണ്ടിനു ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. നസീം(24) ഉത്കര്‍ഷ് (3) കുമാര്‍ സൂരജ് (28) എന്നിവരാണ് പുറത്തായവര്‍. വിരാട് സിംഗ് (18) സൗരഭ് തിവാരി (13) എന്നിവരാണ് ക്രീസില്‍. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ 2 വിക്കറ്റ് വീഴ്ത്തി. ആദ്യ വിക്കറ്റ് ബേസില്‍ തമ്പി സ്വന്തമാക്കി.

നേരത്തെ 6 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളം 475 റണ്‍സില്‍ എല്ലാവരും പുറത്തായി. ആദ്യ ദിനം 39 റണ്‍സെടുത്തിരുന്ന അക്ഷയ് ചന്ദ്രന്‍ രണ്ടാം ദിനം 150 റണ്‍സ് നേടിയാണ് പുറത്തായത്. 13 ഫോറും 1 സിക്സും സഹിതമായിരുന്നു താരത്തിന്‍റെ ഇന്നിംഗ്സ്. സിജോമോന്‍ അര്‍ധസെഞ്ചുറിയമായി അക്ഷയിന് മികച്ച കൂട്ടായി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 171 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സിജോമോന്‍ ജോസഫ് 83 റണ്‍സ് നേടി. ജാര്‍ഘണ്ടിനായി ഷഹബാസ് നദീം 5 വിക്കറ്റ് വീഴ്ത്തി.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.
Scroll to Top