സഞ്ചുവില്ലാ. വിജയവുമില്ലാ. രഞ്ജി ട്രോഫിയില്‍ കേരളത്തിനു പരാജയം.

രഞ്ജി ട്രോഫി പോരാട്ടത്തില്‍ ഗോവക്കെതിരെ കേരളത്തിനു പരാജയം. മത്സരത്തിന്‍റെ അവസാന ദിനത്തില്‍ കേരളം ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ ഗോവ മറികടന്നു. ഗോവക്കായി ഇഷാന്‍ 67 റണ്‍സ് നേടിയപ്പോള്‍ സിദ്ദേശ് ലാഡ് 33 റണ്‍സ് നേടി

സ്ഥിരം ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ രാജ്യന്തര മത്സരത്തിനായി പോയതിനാല്‍ സിജോമോന്‍ ജോസഫാണ് ടീമിനെ നയിച്ചത്. പോയിന്‍റ് ടേബിളില്‍ ഒന്നാമതായിരുന്ന കേരളത്തിന്‍റെ ആദ്യ പരാജയം കൂടിയാണ് ഇത്. ജനുവരി 10 ന് സര്‍വീസസിനെതിരെയാണ് അടുത്ത മത്സരം


രണ്ടാം ഇന്നിംഗ്‌സില്‍ 200 റണ്‍സിനാണ് കേരളം പുറത്തായത്. ഇതോടെ ഒന്നാം ഇന്നിംഗ്‌സില്‍ 44 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഗോവക്ക് ജയിക്കാന്‍ 155 റണ്‍സായി. 179ന് ആറ് എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന കേരളത്തിന് 21 റണ്‍സ് മാത്രമാണ് കൂട്ടിചേര്‍ക്കാനായത്.

രോഹന്‍ പ്രേം 70 റണ്‍സ് നേടി പുറത്തായപ്പോള്‍ ജലജ് സക്‌സേന 34 റണ്‍സ് സ്കോര്‍ ചെയ്തു. ഗോവയ്ക്കായി മോഹിത് റെഡ്കര്‍ 6 വിക്കറ്റ് നേടി.

Previous articleഇത് അംഗീകരിക്കാൻ പറ്റില്ല, പരിക്കിൽ നിന്നും മോചിതനായി വന്ന് കളിക്കേണ്ടത് അന്താരാഷ്ട്ര ക്രിക്കറ്റ് അല്ല; ഗൗതം ഗംഭീർ
Next articleട്വൻ്റി ട്വൻ്റി ടീമിൽ ഇനി രോഹിത്തിനും കോഹ്ലിക്കും സ്ഥാനം ഉണ്ടാകില്ല എന്ന സൂചന നൽകി രാഹുല്‍ ദ്രാവിഡ്.