രഞ്ജി ട്രോഫിക്കുള്ള കേരള ടീം പ്രഖ്യാപിച്ചു. സഞ്ചു സാംസണ്‍ ഇല്ല

ഫെബ്രുവരി 10 മുതല്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്‍റ് ഫെബ്രുവരി 10 ന് ആരംഭിക്കും. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 15 വരെ നീളുന്നതാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടം മെയ്യ് 30 മുതല്‍ ജൂണ്‍ 26 വരെയാണ്. എലൈറ്റ് A ഗ്രൂപ്പിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്.

സച്ചിന്‍ ബേബി നയിക്കുന്ന ടീമില്‍ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനെയും ഉള്‍പ്പെടുത്തി. വിഷ്ണു വിനോദാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ടിനു യോഹനാനാണ് ടീമിന്‍റെ ഹെഡ് കോച്ച്. ഫെബ്രുവരി 17 ന് മേഖാലയക്കെതിരെയണ് കേരളത്തിന്‍റെ ആദ്യ മത്സരം. ഫെബ്രുവരി 24 ന് ഗുജറാത്തിനെതിരെയും മധ്യപ്രദേശിനെതിരെ മാര്‍ച്ച് 3 നു മാണ് മത്സരം ഒരുക്കിയട്ടുള്ളത്. രാജ്കോട്ടിലാണ് കേരളത്തിന്‍റെ മത്സരങ്ങള്‍.

FB IMG 1644330335400 1
FB IMG 1644330320694

കേരളത്തിന്‍റെ സ്ക്വാഡ് പ്രഖ്യാപന വേളയില്‍ സഞ്ചു സാംസണിനെ ഉള്‍പ്പെടുത്തിയില്ലാ. നിലവില്‍ സഞ്ചു സാംസണ്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് പരിശീലനത്തിലാണ്. ഫിറ്റ്നെസ് വീണ്ടെടുത്താല്‍ ടീമിനൊപ്പം ചേരുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചട്ടുണ്ട്.

പതിനേഴുകാരനായ പുതുമുഖം ഏദന്‍ ആപ്പിള്‍ ടോം ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വരുണ്‍ നായനാര്‍, ഇടംകൈയന്‍ ഓപ്പണിങ് ബാറ്റര്‍ ആനന്ദ് കൃഷ്ണന്‍ എന്നിവരും ടീമിലെ പുതുമുഖങ്ങളാണ്.

കേരള ടീം

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, പി രാഹുല്‍, സല്‍മാന്‍ നിസാര്‍, ജലജ് സക്സേന, സിജോമോന്‍ ജോസഫ്, കെസി അക്ഷയ്, എസ് മിഥുന്‍, എന്‍പി ബേസില്‍, എംഡി നിധീഷ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എഫ് ഫനൂസ്, ശ്രീശാന്ത്, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), വിനൂപ് മനോഹരന്‍, ഏദന്‍ ആപ്പിള്‍ ടോം.

Ranji Trophy Team 2021 22

എലൈറ്റ് ഗ്രൂപ്പിലെ നാല് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പില്‍ മുന്നില്‍ എത്തുന്ന ടീമുകള്‍ക്ക് നോക്കൗട്ട് സ്റ്റേജിലേക്ക് മുന്നേറാം. ഒരു ടീമിനും ഹോം സ്റ്റേഡിയം എന്ന ആനുകൂല്യം ഇല്ലാ.

Ranji Group

  • Elite A in Rajkot: Gujarat, MP, Kerala and Meghalaya
  • Elite B in Cuttack: Bengal, Baroda, Hyderabad and Chandigarh
  • Elite C in Chennai: Karnataka, Railways, J & K and Pondicherry
  • Elite D in Ahmedabad: Saurashtra, Mumbai, Odisha and Goa
  • Elite E in Trivandrum: Andhra Pradesh, Rajasthan, Services and Uttarakhand
  • Elite F in Delhi: Punjab, HP, Haryana and Tripura
  • Elite G in Haryana: Vidarbha, UP, Maharashtra and Assam
  • Elite H in Guwahati: Delhi, Tamil Nadu, Jharkhand and Chhattishgarh
  • Plate in Kolkata: Bihar, Nagaland, Manipur, Mizoram, Sikkim and Arunachal Pradesh