ഐപിഎൽ ടീമുകളിൽ ഇടംപിടിച്ച മലയാളി താരങ്ങൾ. ഒരു സർപ്രൈസ് എൻട്രിയും.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരത്തിൽ 12 കേരള താരങ്ങളാണ് പങ്കെടുത്തത്. ഇതിൽ പലർക്കും ഫ്രാഞ്ചൈസികളിൽ ഇടം കണ്ടെത്താൻ സാധിച്ചില്ല. രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ തുടങ്ങിയ താരങ്ങൾക്ക് ഒന്നുംതന്നെ ഐപിഎല്ലിൽ ഇടം ലഭിച്ചില്ല എന്നത് കേരളത്തെ സംബന്ധിച്ചും നിരാശാജനകമാണ്. എന്നാൽ കേരളത്തിന്റെ പ്രധാനപ്പെട്ട 3 താരങ്ങൾ വിവിധ ടീമുകളിൽ കയറിപ്പറ്റുകയുണ്ടായി. ഇത് ആരൊക്കെയാണ് എന്ന് പരിശോധിക്കാം.

  1. വിഷ്ണു വിനോദ്

കേരള ക്രിക്കറ്റ് ലീഗിൽ തൃശ്ശൂർ ടൈറ്റൻസ് ടീമിനായി വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച വിഷ്ണു വിനോദിനെ പഞ്ചാബ് കിംഗ്സാണ് ലേലത്തിൽ സ്വന്തമാക്കിയത്. 30 ലക്ഷം രൂപയായിരുന്നു വിഷ്ണു വിനോദിന്റെ അടിസ്ഥാന തുക. മുമ്പ് മുംബൈ ഇന്ത്യൻസിൽ ഏതാനും മത്സരങ്ങൾ കളിച്ചിട്ടുള്ള പരിചയ സമ്പന്നത വിഷ്ണു വിനോദിനുണ്ട്. അതുകൊണ്ടു തന്നെ മുംബൈ വിഷ്ണുവിനായി രംഗത്തെത്തിയിരുന്നു. മുംബൈയും പഞ്ചാബും തമ്മിലുള്ള ലേല പോരാട്ടത്തിനൊടുവിൽ 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് ടീമിലേക്ക് വിഷ്ണു വിനോദ് എത്തിപ്പെടുകയാണ് ഉണ്ടായത്.

  1. സച്ചിൻ ബേബി

ലേലത്തിൽ വിറ്റുപോയ മറ്റൊരു താരം കേരളത്തിന്റെ സൂപ്പർ ബാറ്റർ സച്ചിൻ ബേബിയാണ്. 32കാരനായ സച്ചിൻ ബേബിയെ ഹൈദരാബാദ് ടീമാണ് ലേലത്തിൽ സ്വന്തമാക്കിയത്. 30 ലക്ഷം രൂപയായിരുന്നു സച്ചിൻ ബേബിയുടെ അടിസ്ഥാന തുക. ഈ തുകയ്ക്ക് തന്നെ താരത്തെ ഹൈദരാബാദിന് ലഭിച്ചു. കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിൽ കൊല്ലം ടീമിന്റെ നായകനായിരുന്നു സച്ചിൻ ബേബി. ടീമിനെ കിരീടത്തിൽ എത്തിക്കാനും സച്ചിന് സാധിച്ചിരുന്നു.

  1. വിഘ്‌നേഷ് പുത്തൂർ

ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ കേരളത്തെ സംബന്ധിച്ച് ഒരു സർപ്രൈസ് പിക് ആണ് വിഘ്നേഷ് പുത്തൂർ. വളരെ അപ്രതീക്ഷിതമായാണ് വിഘ്നേഷിനെ മുംബൈ ഇന്ത്യൻസ് ടീം സ്വന്തമാക്കിയത്. ഒരു ഓൾറൗണ്ടറായി ബാറ്റിങ്ങിലും ബോളിങ്ങിലും മികവ് പുലർത്താൻ സാധിക്കുന്ന വിഘ്നേഷിനെ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ടീം സ്വന്തമാക്കിയത്.

ഇവരെ കൂടാതെ കർണാടകയുടെ മലയാളി താരമായ ദേവദത് പടിക്കലിനെ രണ്ടാം ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുകയുണ്ടായി. ആദ്യ ദിവസത്തെ ലേലത്തിൽ ദേവദത്തിന് ഒരു ടീമിലും കയറിപ്പറ്റാൻ സാധിച്ചിരുന്നില്ല. രണ്ടാം ദിവസം 2 കോടി രൂപയ്ക്കാണ് ബാംഗ്ലൂർ ദേവദത് പടിക്കലിനെ സ്വന്തമാക്കിയത്

Previous articleവാർണർ മുതൽ പൃഥ്വി ഷാ വരെ. ലേലത്തിൽ ആർക്കും വേണ്ടാത്ത സൂപ്പർ താരങ്ങൾ.
Next article“കയ്യിൽ ക്യാഷ് ഉണ്ടായിരുന്നു.. പക്ഷേ രാഹുലിനെയും പന്തിനെയും വാങ്ങിയില്ല”. ബാംഗ്ലൂരിനെതിരെ ഉത്തപ്പ രംഗത്ത്