മലയാളികളെ താത്പര്യമില്ലാതെ ഫ്രാഞ്ചൈസികള്‍ : ശ്രീശാന്ത് ഇല്ലാ

Sreesanth ipl scaled

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാതാരലേലം ബാംഗ്ലൂരിൽ അവസാനിച്ചപ്പോൾ എല്ലാ മലയാളികൾ പ്രതീക്ഷകൾക്കും കനത്ത തിരിച്ചടി നൽകി മലയാളി സ്റ്റാർ പേസർ ശ്രീശാന്തിനെ അടക്കം സ്‌ക്വാഡിലേക്ക് എടുക്കാതെ ടീമുകൾ. ലേലത്തിന് മുൻപ് അന്തിമ പട്ടികയിൽ സ്ഥാനം പിടിച്ച മലയാളികളിൽ മൂന്ന് താരങ്ങളെ മാത്രം ടീമുകൾ ലേലത്തിൽ വിളിച്ചെടുത്തപ്പോൾ ഒരിക്കൽ കൂടി നിരാശ മാത്രമാണ് മുൻ ഇന്ത്യൻ പേസർ ശ്രീശാന്തിന് ലഭിച്ചത്.

മെഗാ താരലേലത്തിൽ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ഭാഗമായി 13 ക്രിക്കറ്റ്‌ താരങ്ങൾ പങ്കെടുത്തപ്പോൾ നിലവിലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അതിഥി താരമായ റോബിൻ ഉത്തപ്പ ഉൾപ്പടെ 4 താരങ്ങൾക്ക് മാത്രമാണ് ടീമുകൾ രംഗത്ത് എത്തിയത്. ശ്രീശാന്ത് അടക്കം താരങ്ങളെ അന്തിമമായി ലേലത്തിലേക്ക് പോലും പരിഗണിച്ചില്ല എന്നതും ശ്രദ്ധേയം.ലേലത്തിന്റെ ഒന്നാം ദിനത്തിൽ തന്നെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ചെന്നൈ സൂപ്പർ കിംഗ്സ് റോബിൻ ഉത്തപ്പയെയും പേസർ കെ. എം ആസിഫിനെ വീണ്ടും സ്‌ക്വാഡിലേക്ക് എത്തിച്ചു.20 ലക്ഷം രൂപക്കാണ് ആസിഫിനെ ചെന്നൈ ലേലം വിളിച്ചെടുത്തത്.

Read Also -  250 അടിക്കണ ടീമിനെ 200 ല്‍ താഴെ ഒതുക്കി. 6 മത്സരങ്ങള്‍ക്ക് ശേഷം ബാംഗ്ലൂരിന് വിജയം.

എന്നാൽ പിന്നീട് വന്ന സച്ചിൻ ബേബി, മുഹമ്മദ് അസറുദ്ധീൻ അടക്കം എല്ലാ മലയാളികളെയും ടീമുകൾ ആരും തന്നെ പരിഗണിച്ചില്ല. അവസാന റൗണ്ട് മെഗാ ലേലത്തിലാണ് ഹൈദരാബാദ് ടീം വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാനായ വിഷ്ണു വിനോദിനെ ടീമിലേക്ക് എത്തിച്ചത്.50 ലക്ഷം രൂപക്കാണ് ഹൈദരാബാദ് ടീം താരത്തെ എത്തിച്ചത്. കൂടാതെ ഫാസ്റ്റ് ബൗളർ ബേസിൽ തമ്പിയെ മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപക്കും നേടി. നേരത്തെ മലയാളി താരം സഞ്ചു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരുന്നു.

Scroll to Top