മിഥുൻ അരങ്ങേറുമോ :ആകാംക്ഷയിൽ മലയാളി ആരാധകർ

വെസ്റ്റ് ഇൻഡീസ് എതിരായ ലിമിറ്റെഡ് ഓവർ പരമ്പര ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ അധികം പ്രധാന്യമാണ്. സൗത്താഫ്രിക്കക്ക്‌ എതിരെ ടെസ്റ്റ്‌, ഏകദിന പരമ്പരകളിൽ വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യൻ സംഘത്തിന് ജയത്തിന്റ വഴിയിലേക്ക് എത്തേണ്ടത് നിർണായകമാണ്. നായകനായി രോഹിത് ശർമ്മ എത്തുമ്പോൾ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സാന്നിധ്യവും ടീം ഇന്ത്യക്ക് അനുകൂല ഘടകമാണെങ്കിൽ ഇന്ത്യയിൽ കളിച്ചുള്ള എക്സ്പീരിയൻസ് വെസ്റ്റ് ഇൻഡീസ് ടീമിന്റെ പ്ലസ് പോയിന്റ് തന്നെയാണ്.എന്നാൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിൽ മലയാളി ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം ആകാംക്ഷയോടെ നോക്കുന്നത് മലയാളി താരമായ മിഥുനിന് ടീമിലേക്ക് അവസരം ലഭിക്കുമോയെന്നുള്ള ചോദ്യമാണ്.

പരമ്പരകൾക്കായുള്ള ഇന്ത്യൻ റിസർവ്വ് സ്‌ക്വാഡിലേക്ക് സ്ഥാനം ലഭിച്ച മിഥുൻ അവസരം ലഭിച്ച് ഇന്ത്യക്കായി അരങ്ങേറ്റം നടത്തുമെന്നാണ് ആരാധകരും ഒപ്പം ജന്മനാടും പ്രതീക്ഷിക്കുന്നത്.കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ മിഥുൻ കഴിഞ്ഞ ദിവസം അഹമ്മദാബാദിലേക്ക് ഇന്ത്യൻ സ്‌ക്വാഡിനൊപ്പം ചേർന്നിരുന്നു.

ആദ്യം 15 അംഗ ഇന്ത്യൻ സ്‌ക്വാഡിയാണ് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തത് എങ്കിലും പിന്നീട് കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ചാണ് 7 താരങ്ങളെ കൂടി സ്‌ക്വാഡിനൊപ്പം റിസർവ്വ് ടീമായി കൂട്ടിച്ചേർത്തത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മനോഹരമായ പ്രകടനം പുറത്തെടുത്തതാണ്‌ മിഥുനിന് റിസർവ്വ് ടീമിലേക്ക് സ്ഥാനം ലഭിക്കാൻ കാരണം.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം ഭാഗമായിട്ടുള്ള മിഥുൻ വരാനിരിക്കുന്ന മെഗാതാരലേലത്തിനുള്ള അന്തിമമായ പട്ടികയിൽ സ്ഥാനം നേടിയിട്ടുണ്ട്. താരം ഇക്കഴിഞ്ഞ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ 5 മത്സരങ്ങളിൽ നിന്നും 9 വിക്കറ്റുകൾ വീഴ്ത്തി.കൂടാതെ താരം കഴിഞ്ഞ നാല് വർഷമായി ആഭ്യന്തര ക്രിക്കറ്റിൽ കേരള ടീമിന്റെ പ്രധാന ഭാഗമാണ്.

Previous articleഅണ്ടർ 19 പിള്ളേർക്ക് കിരീടം ഉപദേശം നൽകി വിരാട് കോഹ്ലി.
Next articleഅദ്ദേഹം കൂൾ ക്യാപ്റ്റൻ :വാനോളം പുകഴ്ത്തി ഹർഷൽ പട്ടേൽ