ആഗ്രഹം പോലെ കോഹ്‌ലിയുടെ ടീമിൽ ഇടം നേടി അസറുദ്ധീൻ :താരലേലത്തിൽ മലയാളി താരങ്ങൾക്ക് ഡിമാൻഡ്

2021ലെ ഐപിഎല്‍ താരലേലത്തില്‍ മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന യുവ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍  ടീം ലേലത്തിൽ സ്വന്തമാക്കി. അസ്ഹറുദ്ദീനുവേണ്ടി ബാംഗ്ലൂര്‍ ഒഴികെ മറ്റു ടീമുകളൊന്നും രംഗത്തെത്തിയില്ല.
ഐപിഎല്ലില്‍ വിരാട് കോലിക്കൊപ്പം കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് കേരളത്തിന്‍റെ ഓപ്പണിംഗ് താരമായ  അസ്ഹറുദ്ദീന്‍ നേരത്ത തന്നെ  വ്യക്തമാക്കിയിരുന്നു.ഇപ്പോൾ താരത്തിന്റെ ആഗ്രഹമാണ് ലേലത്തിൽ നിറവേറിയത് .

ഇക്കഴിഞ്ഞ സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20  ടൂർണമെന്റിലെ  പ്രാഥമിക ഘട്ട മത്സരത്തിൽ  മുംബൈക്കെതിരെ താരം നേടിയ  വെടിക്കെട്ട്  സെഞ്ച്വറി പ്രകടനമാണ്  അസ്ഹറുദ്ദീനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്.ശക്തമായ ബൗളിംഗ് നിരയുള്ള  മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയ അസ്ഹറുദ്ദീന്‍ 54 പന്തില്‍ 11 സിക്സും ഒമ്പത് ഫോറും അടക്കം 137 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ താരത്തെ ഐപിഎല്ലിൽ ഏതേലും ടീം സ്വന്തമാക്കും എന്നത് ഉറപ്പായിരുന്നു .

അതേസമയം ലേലത്തിൽ മറ്റ് മലയാളി താരങ്ങൾക്കും അർഹമായ പ്രാധാന്യം ലഭിച്ചു .മലയാളി താരം വിഷ്ണു വിനോദിനെ ഡല്‍ഹി കാപിറ്റല്‍സ്  സ്വന്തമാക്കി. അടിസ്ഥാനവിലയായ 20 ലക്ഷത്തിനാണ് വിഷ്ണു വിനോദ്  ഡല്‍ഹിയിലെത്തിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയായ വിഷ്ണു റിഷാബ് പന്തിനൊപ്പം  ഡൽഹി  സ്‌ക്വാഡിൽ ഉണ്ടാകും .

കേരള ടീം നായകന്‍ സച്ചിന്‍ ബേബിയെ സ്വന്തമാക്കി വിരാട് കോലിയുടെ റോയല്‍ ചല‍ഞ്ചേഴ്സ് ബാംഗ്ലൂര്‍. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് സച്ചിന്‍ ബേബി വീണ്ടും ബാംഗ്ലൂര്‍ ടീമിലെത്തുന്നത്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ സച്ചിന്‍ ബേബിക്ക് അരങ്ങേറ്റ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് നേരത്തെ
അവസരം ലഭിച്ചത് .ഐപിൽ
കരിയറില്‍ താരം   ഇതുവരെ 18 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന്‍ ബേബി 10 ഇന്നിംഗ്സില്‍ 15.22 ശരാശരിയില്‍ 137 റണ്‍സടിച്ചു. 33 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

Previous articleവീണ്ടും ഐപിഎല്ലിൽ കഴിവ് തെളിയിക്കുവാൻ പൂജാര : സർപ്രൈസ് നീക്കത്തിലൂടെ താരത്തെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്
Next articleഷാരൂഖ് ഖാനെ ലേലം വിളിച്ച്‌ പ്രീതി സിന്റ : താരലേലത്തിനൊപ്പം വൈറലായി വീഡിയോ