ഷാരൂഖ് ഖാനെ ലേലം വിളിച്ച്‌ പ്രീതി സിന്റ : താരലേലത്തിനൊപ്പം വൈറലായി വീഡിയോ

ക്രിക്കറ്റ് ലോകം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന ഐപിൽ ലേലം പര്യവസാനിച്ചു .2021 ലെ വരാനിരിക്കുന്ന ഐപിൽ സീസൺ മുന്നോടിയായിട്ടാണ് മിനി താരലേലം  ചെന്നൈയിൽ നടന്നത് .ഒട്ടേറെ നാടകീയ നിമിഷങ്ങളും ഒരുപാട് അപ്രതീക്ഷിത ലേലം വിളികളും നടന്ന താരലേലത്തിൽ വമ്പൻ നേട്ടം കൊഴ്ത്ത താരങ്ങൾ അനവധിയാണ് .

അത്തരത്തിൽ ഒരാളാണ് തമിഴ്‌നാട് താരം ഷാറൂഖ് ഖാനും  .താരം ലേലത്തിൽ വമ്പൻ  നേട്ടമാണ്  സ്വന്തമാക്കിയത് . 5.25 കോടിക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയാണ് ഓള്‍റൗണ്ടര്‍ കളിക്കുക. മുൻപും ഐപിൽ ലേലങ്ങളിൽ വമ്പൻ  തുകകൾ നൽകി തമിഴ്നാട് യുവ  താരങ്ങളെ സ്വന്തമാക്കുന്ന ശൈലി  പഞ്ചാബ് ടീം ഉടമകൾക്ക് ഉണ്ട് .
ഇടംകൈയൻ പേസർ നടരാജനെയും  വരുൺ  ചക്രവർത്തിയെയും  പഞ്ചാബ് ടീം വൻ തുകകൾ മുടക്കി ടീമിൽ എത്തിച്ചിട്ടുണ്ട് .

എന്നാൽ ഇപ്പോൾ  ഈ താരത്തെ  പഞ്ചാബ്  സ്വന്തമാക്കിയത്  സമൂഹ മാധ്യമങ്ങളിൽ അടക്കം ഏറെ ചർച്ചയാവുകയാണ് .പഞ്ചാബ് ടീം ഉടമ പ്രീതി സിന്റയാണ്  ലേലത്തിൽ ടീമിനെ നയിച്ചത് .പ്രീതി സിന്റ തന്നെയാണ് ഷാരൂഖ് ഖാനെയും  5.25കോടിക്ക് ലേലം വിളിച്ചെടുതത്ത് .മുൻപ് സിനിമകളിൽ നായികാ :നായക ജോഡികളായി ഏറെ തിളങ്ങിയിട്ടുള്ള ഷാരൂഖ് :  പ്രീതി ജോഡിയോടാണ്  പലരും ഇതിനെ ഉപമിച്ചത് .

“ഷാരൂഖ് ഖാനെ ലേലം വിളിച്ച് പ്രീതി സിന്റ ” ഈ ടൈം ലൈനിലാണ് ട്വറ്ററിൽ അടക്കം പല ക്രിക്കറ്റ് ചർച്ചകളും നടക്കുന്നത് .
രസകരമായ ഏറെ  ട്രോളുകളും  ഈ ലേലം വിളിയെ അടിസ്ഥാനമാക്കി വന്നുകഴിഞ്ഞു .

ലേലത്തിന്റെ വീഡിയോ കാണാം :