മലയാളി ക്രിക്കറ്റ് ആരാധകരുടെ എല്ലാം ആകാംക്ഷകൾക്ക് ഒടുവിൽ നിർണായക രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ക്രിക്കറ്റ് സാധ്യത സ്‌ക്വാഡിനെ പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. എല്ലാ ആരാധകരിലും സർപ്രൈസ് സമ്മാനിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജുവിനെ നായക സ്ഥാനത്ത് നിന്നും മാറ്റിയാണ് കേരള ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു സാംസൺ ടീമിലിടം നേടിയെങ്കിലും താരത്തിന് പകരം സച്ചിൻ ബേബിയാണ് ഇത്തവണ കേരള ടീമിനെ രഞ്ജി ട്രോഫി ടൂർണമെന്റിൽ നയിക്കുക.ജനുവരി 13 മുതൽ ബാംഗ്ലൂരിലാണ് രഞ്ജി ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്.
മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് താരം ശ്രീശാന്ത് വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് കളിക്കാനായി സ്ഥാനം നേടി. കോഴ ആരോപണങ്ങളെ തുടർന്ന് വിലക്ക് ലഭിച്ച താരം വിലക്കിൽ നിന്നും കോടതി ഉത്തരവിനെ തുടർന്ന് മുക്തി നേടിയ ശേഷം ആദ്യമായിട്ടാണ് രഞ്ജി ട്രോഫി കളിക്കാനായി എത്തുന്നതെന്നത് ഏറെ ശ്രദ്ധേയം.ടീമിൽ വിഷ്ണു വിനോദ് വൈസ് ക്യാപ്റ്റനായി എത്തുമ്പോൾ റോബിൻ ഉത്തപ്പ പൂർണ്ണ ഫിറ്റ്നസ് ഇതുവരെ നേടാത്തതിനാൽ സ്‌ക്വാഡിൽ ഇടം ലഭിച്ചില്ല.
അതേസമയം കേരള ക്രിക്കറ്റ് ടീമിപ്പോൾ ഇക്കഴിഞ്ഞ സയ്യദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ എന്നിവയിലെ മികച്ച പ്രകടനം ആത്മവിശ്വാസത്തിൽ കൂടിയാണ് രഞ്ജി ട്രോഫിക്ക് എത്തുന്നത്. ബംഗാൾ, രാജസ്ഥാൻ, വിദർഭ, ഹരിയാന, ത്രിപുര ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് കേരള ടീമിന്റെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ.സഞ്ജുവിന് പുറമേ വരുൺ നായനാർ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ റോളിൽ എത്തും.
കേരള സ്ക്വാഡ് :സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍), ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, പി. രാഹുല്‍, സല്‍മാന്‍ നിസാര്‍, സഞ്ജു സാംസണ്‍, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എഫ്. ഫനൂസ്, എസ്. ശ്രീശാന്ത്, അക്ഷയ് ചന്ദ്രന്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്‍, എം. അരുണ്‍, വൈശാഖ് ചന്ദ്രന്‍,ജലജ് സക്സേന, സിജോമോന്‍ ജോസഫ്, കെ.സി. അക്ഷയ്, എസ്. മിഥുന്‍, എന്‍.പി. ബേസില്‍, എം.ഡി. നിഥീഷ്