സച്ചിൻ ബേബിയുടെ സെഞ്ച്വറിയിൽ കരകയറി കേരളം. രക്ഷകനായി സഞ്ജുവും.

മുംബൈയ്ക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് കേരള ടീം. മത്സരത്തിൽ നിശ്ചിത 50 ഓവറുകളിൽ 231 റൺസാണ് കേരള ടീം സ്വന്തമാക്കിയത്. ബാറ്റർമാരായ സച്ചിൻ ബേബിയുടെയും സഞ്ജു സാംസണിന്റെയും മികവിലായിരുന്നു കേരളം ഭേദപ്പെട്ട സ്കോറിലെത്തിയത്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കാൻ സച്ചിൻ ബേബിക്ക് സാധിച്ചു. തുടക്കത്തിൽ കേരളം തകർന്നെങ്കിലും സച്ചിൻ ബേബി കൈപിടിച്ചു കയറ്റുകയായിരുന്നു. മറുവശത്ത് മുംബൈക്കായി ബോളർ അവസ്തി 5 വിക്കറ്റുകളും തുഷാർ ദേഷ്പാണ്ഡെ 3 വിക്കറ്റുകളും ദൈസ്‌ രണ്ടു വിക്കറ്റുകളും വീഴ്ത്തുകയുണ്ടായി.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് മുംബൈയ്ക്ക് തങ്ങളുടെ ഓപ്പണിങ് ബോളർമാർ നൽകിയത്. കേരളത്തിന്റെ പ്രധാന ബാറ്റർമാരായ അസറുദ്ദീനെയും(9) രോഹൻ കുന്നുമ്മലിനെയും(1) തുടക്കത്തിൽ തന്നെ കൂടാരം കയറ്റാൻ മുംബൈയ്ക്ക് സാധിച്ചു. ഇതോടെ കേരളം 12ന് 2 എന്ന നിലയിൽ തകരുകയായിരുന്നു. ശേഷമാണ് നായകൻ സഞ്ജു സാംസനും സച്ചിൻ ബേബിയും കേരളത്തിനായി ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് പതിയെ കേരളത്തിന്റെ സ്കോർ ഉയർത്താനാണ് ശ്രമിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 126 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.

നായകൻ സഞ്ജു സാംസൺ മത്സരത്തിൽ 83 പന്തുകളിൽ 55 റൺസായിരുന്നു നേടിയത്. മറുവശത്ത് സച്ചിൻ ബേബി ഒരു ഉഗ്രൻ ഇന്നിങ്സ് തന്നെ കാഴ്ചവച്ചു. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കാനും സച്ചിൻ ബേബിക്ക് സാധിച്ചു. മത്സരത്തിൽ 134 പന്തുകളിൽ നിന്ന് 104 റൺസാണ് സച്ചിൻ ബേബി സ്വന്തമാക്കിയത്. എന്നാൽ പിന്നീട് വന്ന ബാറ്റർമാരാരും മികവ് പുലർത്താതിരുന്നത് കേരളത്തെ ബാധിക്കുകയായിരുന്നു. പല ബാറ്റർമാർക്കും മുംബൈയുടെ ബോളർമാരെ കൃത്യമായ രീതിയിൽ നേരിടാൻ സാധിച്ചില്ല. സച്ചിൻ ബേബി മാത്രമാണ് ക്രീസിൽ പിടിച്ചുനിന്നത്.

ഇങ്ങനെ കേരളത്തിന്റെ സ്കോർ നിശ്ചിത 50 ഓവറുകളിൽ 250 റൺസിൽ എത്തുകയായിരുന്നു. മുംബൈക്കായി മോഹിത് അവസ്തിയും തുഷാർ ദേഷ്പാണ്ഡെയും ദൈസും തകർപ്പൻ ബോളിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ചു. അവസ്തി മത്സരത്തിൽ 28 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. തുഷാർ ദേശ്പാണ്ഡ 3 വിക്കറ്റുകളും ദൈസ് രണ്ടു വിക്കറ്റുകളും മത്സരത്തിൽ സ്വന്തമാക്കുകയുണ്ടായി. എന്തായാലും കേരളത്തെ സംബന്ധിച്ച് മുംബൈയെ പരാജയപ്പെടുത്താൻ വലിയൊരു അവസരം തന്നെയാണ് വന്നെത്തിയിരിക്കുന്നത്.

Previous articleഇത്ര പെട്ടെന്ന് ക്യാപ്റ്റനാവുമെന്ന് ഒരിക്കലും കരുതിയില്ല. സുവർണ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് മിന്നുമണി.
Next article2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കോഹ്ലിയെയും രോഹിതിനെയും കളിപ്പിക്കണം. നിർദ്ദേശവുമായി മുൻ പാക് താരം.