കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെ പരാജയപ്പെടുത്തി തൃശൂർ ടൈറ്റൻസ്. മത്സരത്തിൽ ഒരു വമ്പൻ വിജയം തന്നെയാണ് തൃശ്ശൂർ ടീം സ്വന്തമാക്കിയത്. 8 വിക്കറ്റുകൾക്കാണ് തൃശ്ശൂർ ട്രിവാൻഡ്രത്തിനെ പരാജയപ്പെടുത്തിയത്.
വിഷ്ണു വിനോദിന്റെയും ആനന്ദ് സാഗറിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് മത്സരത്തിൽ തൃശ്ശൂരിനെ വിജയത്തിലേക്ക് നയിച്ചത്. 7 ഓവറുകൾ ബാക്കിനിൽക്കവെയാണ് ട്രിവാൻഡ്രം ടീമിനെ തൃശൂർ നിലംപതിപ്പിച്ചത്. തങ്ങളുടെ ബാറ്റിംഗ് നിര എത്ര മികച്ചതാണ് എന്ന് മത്സരത്തിലൂടെ തൃശ്ശൂർ കാട്ടിത്തരികയുണ്ടായി.
മത്സരത്തിൽ ടോസ് നേടിയ തൃശ്ശൂർ ടീം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ട്രിവാൻഡ്രം ടീമിനെ ഞെട്ടിക്കാൻ തൃശ്ശൂരിന്റെ ബോളർമാർക്ക് സാധിച്ചു. മുൻനിര ബാറ്റർമാർ മതിയായ രീതിയിൽ റൺസ് കണ്ടെത്താത്തത് ട്രിവാൻഡ്രത്തെ ബാധിക്കുകയായിരുന്നു. പിന്നീട് മധ്യനിരയും പരാജയപ്പെട്ടതോടെ വലിയ സ്കോർ കണ്ടെത്തുക എന്ന ട്രിവാൻഡ്രത്തിന്റെ ലക്ഷ്യം മാഞ്ഞുപോയി.
ശേഷം അഖിൽ എംഎസ് ആണ് ട്രിവാൻഡ്രത്തിനായി തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. മത്സരത്തിൽ 29 പന്തുകളിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്സറുമടക്കം 36 റൺസായിരുന്നു താരം നേടിയത്.
ഇതിന്റെ ബലത്തിൽ ട്രിവാൻഡ്രം മത്സരത്തിൽ 127 റൺസ് സ്വന്തമാക്കുകയുണ്ടായി. തൃശ്ശൂരിനായി മിഥുനും ഇമ്രാനും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച തൃശൂർ ടീമിനായി ആനന്ദ് സാഗർ വെടിക്കെട്ടാണ് തീർത്തത്. നായകൻ വരുൺ നായനാർ ഒരു വശത്ത് ക്രീസിലുറച്ച് പതിയെ സ്കോർ ഉയർത്താനാണ് ശ്രമിച്ചത്.
പക്ഷേ മറുവശത്ത് ആനന്ദ് സാഗറിന്റെ വെടിക്കെട്ടിൽ ട്രിവാൻഡ്രം ബോളർമാർ നിലം പതിച്ചു. 23 പന്തുകൾ മത്സരത്തിൽ നേരിട്ട ആനന്ദ് സാഗർ 3 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 41 റൺസാണ് സ്വന്തമാക്കിയത്.
ആനന്ദ് സാഗർ പുറത്തായ ശേഷം ആക്രമണത്തിന് നേതൃത്വം നൽകിയത് വിഷ്ണു വിനോദ് ആയിരുന്നു. തന്റെ പ്രതാപകാലത്തെ ആക്രമണം വിഷ്ണു വിനോദ് മത്സരത്തിൽ തിരികെ കൊണ്ടുവരികയായിരുന്നു. 19 പന്തുകൾ മത്സരത്തിൽ നേരിട്ട വിഷ്ണു വിനോദ് 47 റൺസെടുത്ത് പുറത്താവാതെ നിന്നു.
ഒരു ബൗണ്ടറിയും 6 പടുകൂറ്റൻ സിക്സറുകളുമാണ് താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഇങ്ങനെ അനായാസം തൃശ്ശൂർ മത്സരത്തിൽ വിജയം സ്വന്തമാക്കി. 8 വിക്കറ്റുകൾക്കായിരുന്നു മത്സരത്തിലെ തൃശ്ശൂരിന്റെ വിജയം. 42 പന്തുകൾ ബാക്കിനിൽക്കവെയാണ് തൃശ്ശൂറിന്റെ ഈ അവിശ്വസനീയ വിജയം. സ്വന്തമാക്കിയത്