വീണ്ടും മലയാളി മണ്ണിലേക്ക് ക്രിക്കറ്റ് ആരവം. ഇന്ത്യൻ ടീമിന്റെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടി :20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യത്തെ മത്സരത്തിനാണ് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുക.ഈ വർഷം സെപ്റ്റംബർ 28നാണ് എല്ലാവരും കാത്തിരുന്ന മറ്റൊരു അന്താരാഷ്ട്ര മാച്ച് കൂടി കേരളത്തിലേക്ക് എത്തുന്നത്. നീണ്ട മൂന്ന് വർഷത്തിനു ശേഷമാണ് ഇന്ത്യൻ ടീമിന്റെ ഒരു അന്താരാഷ്ട്ര മാച്ച് കേരളത്തിലേക്ക് എത്തുന്നത്.ഇന്ത്യ :വെസ്റ്റ് ഇൻഡീസ് തമ്മിലാണ് കാര്യവട്ടം ഗ്രീൻഫീൽഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അവസാനമായി ഒരു അന്താരാഷ്ട്ര മാച്ച് നടന്നത്.
മൂന്ന് വീതം ടി :20, ഏകദിന മത്സരങ്ങളാണ് ഇന്ത്യൻ ടീം സൗത്താഫ്രിക്കക്ക് എതിരെ കളിക്കുക.വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് വേൾഡ് കപ്പ് മുൻപായി ഓസ്ട്രേലിയക്ക് എതിരെയും ഇന്ത്യൻ സംഘം ടി :20 പരമ്പര കളിക്കും.ആദ്യം ഓസ്ട്രേലിയക്ക് എതിരായ ടി :20 ക്രിക്കറ്റ് പരമ്പരയാണ് നടക്കുക. സെപ്റ്റംബർ 20,23,25 തീയതികളിലാണ് ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയക്ക് എതിരായ ടി :20 പരമ്പര നടക്കുക. 28ന് ആദ്യത്തെ ടി :20യിലാണ് ഇന്ത്യ : സൗത്താഫ്രിക്ക ടീമുകൾ കാര്യവട്ടത്തിൽ ഏറ്റുമുട്ടുക.രണ്ടാം ടി:20 മാച്ചിന് ഗുവാഹട്ടിയും മൂന്നാം ടി:20 മത്സരത്തിന് ഇൻഡോറും വേദിയാകും.
അതേസമയം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന നാലാമത്തെ അന്താരാഷ്ട്ര മത്സരമാകും സൗത്താഫ്രിക്ക : ഇന്ത്യ മത്സരത്തോടെ നടക്കുക. നേരത്തെ 2019ലാണ് ഇന്ത്യ : വെസ്റ്റ് ഇൻഡീസ് മത്സരത്തോടെ അവസാനമായി കാര്യവട്ടത്തിൽ ക്രിക്കറ്റ് ആരവം ഉയർന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ വൈകാതെ തന്നെ മത്സരത്തിനായി പൂർണ്ണമായും തയ്യാറെടുപ്പുകൾ നടത്തും.
ഒരുവേള ഫുൾ കപ്പാസിറ്റി എന്നും കേരളത്തിൽ ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഈ മാച്ച് വിജയകരമായി പൂർത്തിയാക്കി കൂടുതൽ അന്താരാഷ്ട്ര മാച്ച് നേടിയെടുക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ആഗ്രഹിക്കുന്നത്.