ലോകകപ്പിൽ എന്തുകൊണ്ട് ചഹലും ഹർഷൽ പട്ടേലും കളിച്ചില്ല, മറുപടിയുമായി ദിനേഷ് കാർത്തിക്

ഇത്തവണത്തെ ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും ലെഗ് സ്പിന്നർ ചഹലിനും പേസർ ഹർഷൽ പട്ടേലിനും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇരു താരങ്ങളെയും എന്തുകൊണ്ടാണ് ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും കളിപ്പിക്കാതിരുന്നത് എന്ന ചോദ്യവുമായി പലരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ആ ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്.

ടീമിൻ്റെ പദ്ധതികളെക്കുറിച്ച് ഇരു താരങ്ങൾക്കും വ്യക്തമായ ബോധ്യമുണ്ടായിരുന്നു എന്നാണ് ദിനേഷ് കാർത്തിക് പറഞ്ഞത്.”അവർ ഒരിക്കലും പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചില്ല എന്ന പേരിൽ അസ്വസ്ഥരായിരുന്നില്ല. ആരെല്ലാം ഈ സാഹചര്യങ്ങളിൽ കളിക്കും എന്നത് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. ബുദ്ധിമുട്ടാവുക ആയിരുന്നത് ഒരുപക്ഷേ അവരോട് ആ കാര്യം പറഞ്ഞില്ലായിരുന്നെങ്കിൽ ആയിരുന്നു. അവരൊക്കെ മുന്നൊരുക്കം നടത്തിയത് ലഭിക്കുന്ന അവസരങ്ങൾ മുതലാക്കുക എന്ന രീതിയിലായിരുന്നു.

9065b 16687862315830 1920


ആ കാര്യങ്ങളിൽ ക്യാപ്റ്റനും, കോച്ചും വ്യക്തത വരുത്തിയിരുന്നു. ലോകകപ്പ് പോലെത്തെ ടൂർണമെന്റുകൾ വലിയ തീവ്രത ഉള്ളതാണ്.”- ദിനേശ് കാർത്തിക് പറഞ്ഞു. ചഹൽ പോലത്തെ മികച്ച താരങ്ങൾ ടീമിൽ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് കളിപ്പിക്കാതിരുന്നത് എന്ന ചോദ്യവുമായി മുൻ ഇന്ത്യൻ സ്പിന്നറായ ഹർഭജൻ സിംഗ് അടക്കം പല പ്രമുഖരും രംഗത്ത് എത്തിയിരുന്നു. അങ്ങനെ ചെയ്തത് എന്താണെന്ന് തനിക്ക് മനസ്സിലായില്ല എന്നും ഹർഭജൻ പറഞ്ഞിരുന്നു.


കഴിവ് വെച്ച് ഇന്ത്യൻ ടീമിലെ ഫസ്റ്റ് ചോയ്സ് സ്പിന്നർ ചഹൽ ആണെന്നും,കളിക്കാൻ അവസരം ലഭിക്കാതിരുന്നത് ആരെയെങ്കിലും ചഹൽ എന്തെങ്കിലും ചെയ്തതു കൊണ്ടാണോ എന്നും ഹർഭജൻ ചോദിച്ചു. അതേസമയം നിലവിൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ചഹലും ഹർഷൽ പട്ടേലും ടീമിലുണ്ട്. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു.