1983 ലോകകപ്പിൽ റെക്കോർഡുകൾ എല്ലാം കടപുഴക്കിയ ഒരു ഇന്നിംഗ്സ് കപിൽദേവിൻ്റെ പേരിൽ ഉണ്ടായിരുന്നു. 1983 ജൂൺ 18ന് സിംബാവെക്കെതിരെയാണ് ഐതിഹാസികമായ 175 റൺസിൻ്റെ ഇന്നിംഗ്സ് പിറന്നത്. എന്നാൽ ആ ഇന്നിംഗ്സ് ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ടില്ല. ബിബിസിയുടെ രാജ്യവ്യാപക പണിമുടക്ക് മൂലം ആണ് അത് റെക്കോർഡ് ചെയ്യപ്പെടാഞ്ഞത്. ഇപ്പോഴിതാ അതിനെക്കുറിച്ച് പ്രതികരിച്ചിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം.
കപിൽ ദേവിൻ്റെ വാക്കുകളിലൂടെ..
“എൻറെ മനസ്സിൽ അത് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എനിക്ക് ആരെയും വിമർശിക്കാൻ താൽപര്യമില്ല. അതു റെക്കോർഡ് ചെയ്യപ്പെട്ടില്ല എന്നത് സങ്കടപ്പെടുത്തുന്നില്ലെ എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇല്ല എന്നാണ് ഞാൻ എല്ലായ്പ്പോഴും മറുപടി നൽകുക. കാരണം എൻറെ മനസ്സിൽ അത് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്.”-കപിൽ ദേവ് പറഞ്ഞു.
60 ഓവർ മത്സരത്തിൽ 9-4 എന്ന നിലയിൽ ഇന്ത്യ തകർന്നു നിൽക്കുമ്പോഴാണ് കപിൽദേവ് ക്രീസിലേക്ക് എത്തുന്നത്. തകർച്ചയിൽ നിന്നും ഇന്ത്യയെ വീണ്ടെടുത്ത് 266-8 എന്ന നിലയിലേക്ക് താരം എത്തിച്ചു. കളിയിൽ ഇന്ത്യ 33 റൺസിന് വിജയിക്കുകയും ചെയ്തു.