കളിക്കാരൻ എന്ന നിലയിലും നായകൻ എന്ന നിലയിലും തകർപ്പൻ റെക്കോർഡുകൾ ഉള്ള താരമാണ് രോഹിത് ശർമ. നിലവിൽ ഇന്ത്യയെ മൂന്ന് ഫോർമാറ്റുകളിലും നയിക്കുന്നത് താരമാണ്. എന്നാൽ താരത്തിനെതിരെ എപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരാറുണ്ട്. താരത്തിന്റെ കായിക ക്ഷമത സംബന്ധിച്ചാണ് പലപ്പോഴും വിമർശനങ്ങൾ ഉയരാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഫിറ്റ്നസിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കപിൽ ദേവ്.
“ഒരു നായകൻ എന്ന നിലയിൽ നിങ്ങൾ ഫിറ്റ് അല്ലെങ്കിൽ അത് ലജ്ജാകരമാണ്. അതിനെക്കുറിച്ച് രോഹിത് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. മികച്ച ബാറ്ററാണ് അദ്ദേഹം. അദ്ദേഹത്തിൻറെ ഫിറ്റ്നസിനെ കുറിച്ച് പറയുമ്പോൾ അമിതഭാരം ഉള്ളതായി ടിവിയിൽ എങ്കിലും തോന്നുന്നു. ഒരാളെ യഥാർത്ഥ ജീവിതത്തിലും ടിവിയിലും നോക്കുമ്പോൾ അത് വ്യത്യസ്തമാണ്.
എന്നാൽ ഞാൻ കാണുന്ന കാര്യത്തെക്കുറിച്ച് ആണെങ്കിൽ രോഹിത് ശർമ കളിക്കാരനും മികച്ച ക്യാപ്റ്റനും ആണ്. പക്ഷേ അയാൾക്ക് ഫിറ്റ്നസ് ആവശ്യമാണ്. കോഹ്ലിയെ നോക്കൂ. അവനെ കാണുമ്പോൾ എല്ലാം പറയും എന്തൊരു ഫിറ്റ്നസ് ആണ് എന്ന്. രോഹിത് ശർമ മികച്ച ഒരാളാണ്. എന്നാൽ അദ്ദേഹത്തിൻ്റെ ഫിറ്റ്നസിനെ കുറിച്ച് ഇത് പറയാൻ കഴിയില്ല.
ഒരു കുറവും രോഹിത് ശർമയ്ക്കില്ല. അദ്ദേഹത്തിന് എല്ലാം ഉണ്ട്. പക്ഷേ ഞാൻ വ്യക്തിപരമായി പറയുന്നു അദ്ദേഹത്തിൻറെ ഫിറ്റ്നസ് സംബന്ധിച്ച് ഒരു വലിയ ചോദ്യചിഹ്നം ഉണ്ട്. അവൻ മതിയായ ഫിറ്റാണോ? മറ്റ് കളിക്കാരെ ഫിറ്റ് ആകാൻ പ്രേരിപ്പിക്കുന്ന ഒരാളായിരിക്കണം ഒരു നായകൻ. അവരുടെ നായകനെ ഓർത്ത് ടീമംഗളങ്ങൾക്ക് അഭിമാനിക്കണം.,”- മുൻ ഇന്ത്യൻ താരം പറഞ്ഞു. മുൻപും രോഹിത് ശർമയുടെ ഫിറ്റ്നസിനെ കുറിച്ച് പലരും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.