ഈ വർഷം ഒക്ടോബറിലാണ് ട്വൻറി20 വേൾഡ് കപ്പ് ഓസ്ട്രേലിയയിൽ വച്ച് നടക്കുന്നത്. കഴിഞ്ഞതവണ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യക്ക് ഇത്തവണ ലോകകപ്പ് നിർണായകമാണ്. കിരീടം നേടുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആയിരിക്കും ഇന്ത്യ ഓസ്ട്രേലിയയിലേക്ക് വിമാനം കയറുന്നത്.
പുതിയ നായകനായ രോഹിത് ശർമയ്ക്ക് ഈ ലോകകപ്പ് നിർണായകമാണ്. എന്നാൽ താരത്തിൻ്റെ മോശം ഫോം ലോകകപ്പിലും തുടരുമോ എന്ന ആശങ്കയിലാണ് ആരാധകർ. രോഹിത് ശർമക്ക് കീഴിൽ ഇത്തവണ ഐപിഎല്ലിൽ മുംബൈ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഇപ്പോൾ ഇതാ ടൂർണമെൻ്റിൽ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കപിൽദേവ്. ടീമിന് ആവശ്യമുള്ളപ്പോൾ കളിച്ചില്ലെങ്കിൽ സൂപ്പർതാരങ്ങൾ ആയാലും ടീമിന് പുറത്തിരുത്തണമെന്നാണ് കപിൽദേവ് പറയുന്നത്. ഭയമില്ലാതെ ക്രിക്കറ്റ് കളിക്കണം എന്നും കപിൽദേവ് പറയുന്നു.
പ്രശസ്തി വളരെ വലുതാണ്, ഒരുപക്ഷേ, സമ്മർദ്ദം വളരെ കൂടുതലാണ്, പക്ഷേ അത് അങ്ങനെയാകരുത്. ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കണം. ഈ കളിക്കാർക്കെല്ലാം (വിരാട് കോലി, രോഹിത് ശർമ്മ, കെഎൽ രാഹുൽ) 150-160 സ്‌ട്രൈക്ക് റേറ്റിൽ കളിക്കാനാകും. അവർ അത്ര വലിയ കളിക്കാരാണ്, പക്ഷേ റൺസ് നേടേണ്ട സമയമാകുമ്പോൾ എല്ലാവരും പുറത്താകും. ”
തുടക്കത്തിലെ 8-10-12 പന്തുകളിൽ നിങ്ങൾക്ക്സമയം എടുക്കാം. വമ്പനടികൾ ആവശ്യം ഉള്ളപ്പോൾ നിങ്ങൾ ചിലപ്പോൾ പുറത്താകും, ഇത് ടീമിനെ സമ്മര്ദത്തിലാകും. മികച്ച പ്രകടനം ഉണ്ടായിട്ടില്ലെങ്കിൽ ഈ താരങ്ങളെ ടീമിൽ നിന്നും പുറത്താക്കണം. അതിൽ പ്രശസ്തിക്ക് സ്ഥാനമില്ല.”- കപിൽ ദേവ് പറഞ്ഞു.