നാട്ടിലേക്ക് മടങ്ങി വില്യംസൺ : ഇനി പുത്തൻ നായകൻ

ഐപിൽ പതിനഞ്ചാം സീസൺ ഹൈദരാബാദ് ടീം നായകനായ കെയ്ൻ വില്യംസനണിന് സമ്മാനിച്ചത് മോശം ബാറ്റിംഗ് ഫോം ഓർമ്മകൾ മാത്രം. ഈ സീസണിൽ ഹൈദരാബാദ് ടീം ഭേദപെട്ട പ്രകടനം കാഴ്ചവെച്ചിട്ടും നായകൻ വില്യംസണിന് ഒരു തരത്തിലും തന്റെ പതിവ് മികവിലേക്ക് എത്താൻ സാധിച്ചിട്ടില്ല. കൂടാതെ ഈ സീസണിൽ ഉടനീളം നൂറിൽ താഴെ സ്ട്രൈക്ക് റേറ്റിലാണ് താരം റൺസ് നേടിയത്. ഇന്നലെ നടന്ന കളിയിൽ മൂന്ന് റൺസ് ജയം സ്വന്തമാക്കി ഹൈദരാബാദ് തങ്ങളുടെ പ്ലേഓഫ് പ്രതീക്ഷകൾ എല്ലാം തന്നെ സജീവമാക്കി.

എന്നാൽ ഹൈദരാബാദ് ടീമിന് കനത്ത തിരിച്ചടി നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്നലെ കളിയിൽ മുംബൈ ഇന്ത്യൻസ് ടീമിനെതിരെ ജയം സ്വന്തമാക്കി ഹൈദരാബാദ് ടീം പ്രതീക്ഷകളോടെ അടുത്ത മാച്ചിനായി തയ്യാറെടുക്കുമ്പോൾ ക്യാപ്റ്റൻ വില്യംസൺ നാട്ടിലേക്ക് മടങ്ങി

9e8f4f33 46b3 4c4a a1ba 54c04444762e

തന്റെ ഭാര്യയുടെ രണ്ടാമത്തെ പ്രസവവുമായി ബന്ധപ്പെട്ടാണ് വില്യംസൺ നാട്ടിലേക്ക് മടങ്ങുന്നത്. ഹൈദരാബാദ് ടീമിന്റെ ബയോ ബബിളിൽ നിന്നും മാറിയ വില്യംസൺ ഉടനെ തന്നെ ന്യൂസിലാൻഡിലേക്ക് തിരിക്കും എന്നും ഹൈദരാബാദ് ടീം മാനേജ്മെന്റ് വിശദമാക്കി കഴിഞ്ഞു.ടീം സോഷ്യൽ മീഡിയ പോസ്റ്റ്‌ കൂടി ഇക്കാര്യം വ്യക്തമാക്കി.

സീസണിൽ 13 കളികളിൽ കളിച്ച ഹൈദരാബാദ് ടീമിനായി 93.51 സ്ട്രൈക്ക് റേറ്റിൽ 216 റൺസാണ് നേടിയത്. കഴിഞ്ഞ കളിയിൽ മിഡിൽ ഓർഡറിൽ കളിച്ച താരം അഭാവത്തിൽ ശേഷിക്കുന്ന കളികളിൽ മാർക്രം ടീമിനെ നയിക്കുമെന്നാണ് സൂചന.നിലവിൽ 12 പോയിന്റുകളുമായി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തുള്ള ഹൈദരാബാദ് ടീം ഇനിയുള്ള കളിയിൽ വമ്പൻ ജയം സ്വന്തമാക്കി പ്ലേഓഫിലേക്ക് സ്ഥാനം നേടാമെന്നാണ് വിശ്വസിക്കുന്നത്.