ഇത്തവണ ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ധോണിക്ക് ശേഷം ഇന്ത്യയുടെ ഒരു നായകനും ഇന്ത്യക്ക് വേണ്ടി ഐ.സി.സി കിരീടം നേടിയിട്ടില്ല എന്ന ചീത്ത പേര് മാറ്റുവാൻ ആയിരിക്കും രോഹിത് ശർമ ഇത്തവണ ലക്ഷ്യമിടുന്നത്. ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി നിലവിൽ ഇന്ത്യ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര കളിച്ചു കൊണ്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കാഴ്ചവച്ചത്. നിലവിലെ ഇന്ത്യൻ ടീമിൽ എല്ലാവർക്കും വലിയ പ്രതീക്ഷകളാണ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയിൽ ഉള്ളത്. രോഹിത് ശർമയുടെ പദ്ധതികളിൽ വലിയ സ്ഥാനമാണ് താരത്തിനുള്ളത്. ശ്രീലങ്കക്കെതിരായ കഴിഞ്ഞ ട്വൻ്റി-20 പരമ്പരയിൽ ടീമിനെ നയിച്ചത് ഹർദിക്ക് പാണ്ഡ്യ ആയിരുന്നു. ഇന്ത്യയുടെ ഏകദിന ഫോർമാറ്റിലും 20-20യിലും ഭാവി നായകനായാണ് ഹർദിക് പാണ്ഡ്യയെ കണക്കാക്കുന്നത്.
ഇപ്പോൾ ഇതാ ഹർദിക്ക് പാണ്ഡ്യയെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം കമ്രാൻ അക്മൽ.”സമ്മർദ്ദ ഘട്ടങ്ങളിൽ ഇന്ത്യയെ വിജയിപ്പിക്കാൻ ഹർദിക്കിന് പറ്റുന്നുണ്ട്. സമ്മർദ്ദ ഘട്ടങ്ങളിൽ നല്ല രീതിയിൽ ബാറ്റ് ചെയ്യാനും സമ്മർദ്ദ ഘട്ടങ്ങളിൽ ബൗൾ ചെയ്യാനും അദ്ദേഹത്തിന് സാധിക്കുന്നു.
സമ്മർദ്ദ ഘട്ടങ്ങളിൽ നിന്നും ടീമിനെ പുറത്തെത്തിക്കുവാൻ അവന് സാധിക്കുന്നുണ്ട്. ഇത് ഇന്ത്യൻ ടീമിന് വലിയ ഗുണമുള്ള കാര്യമാണ്. ട്വൻ്റി 20യിലും ഏകദിന ക്രിക്കറ്റിലും ഹർദിക് പാണ്ഡ്യയും ഇന്ത്യയും മികച്ച കോമ്പിനേഷൻ ആണെന്ന് ക്രിക്കറ്റ് അറിയുന്ന എല്ലാവർക്കും മനസ്സിലാകും. അവൻ ഉള്ള ടീം വളരെയധികം ശക്തരും മികച്ചത് ആണ്. അവന് കൃത്യമായ വിശ്രമം നൽകി ജോലി ഭാരം കുറക്കണം. വലിയ ടൂർണമെന്റുകളോ പരമ്പരകളോ വരുമ്പോൾ അവനെ കളിപ്പിക്കണം. ഇന്ത്യൻ ടീമിന് അവൻ മികച്ച മുതൽക്കൂട്ടാണ്.”- അദ്ധേഹം പറഞ്ഞു.