അന്തവും കുന്തവുമില്ലാത്ത മണ്ടൻ തീരുമാനങ്ങൾ. പാക് ടീം ദുരന്തമാണെന്ന് കമ്രാൻ അക്മൽ.

virat and shaheen

ഏഷ്യാകപ്പ് സൂപ്പർ 4 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പരാജയപ്പെട്ട് ഫൈനൽ കാണാതെ പുറത്തായ പാക്കിസ്ഥാൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. പാക്കിസ്ഥാൻ ടീം മത്സരത്തിൽ എടുത്ത മോശം തീരുമാനങ്ങളെ വിമർശിച്ചുകൊണ്ടാണ് അക്മൽ രംഗത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള അബദ്ധങ്ങളാണ് പാകിസ്ഥാൻ ടീമിന്റെ പരാജയത്തിന് വലിയ കാരണമെന്ന് അക്മൽ ചൂണ്ടിക്കാട്ടുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അക്മൽ. സ്വന്തമായി വരുത്തിവെച്ച പിഴവുകളാണ് പാക്കിസ്ഥാൻ ശ്രീലങ്കക്കെതിരെ തോൽക്കാൻ കാരണമായത് എന്ന് അക്മൽ ചൂണ്ടിക്കാട്ടുന്നു.

“പ്ലെയിങ് ഇലവൻ തിരഞ്ഞെടുക്കുന്നതിൽ മുതൽ പല തെറ്റുകൾ പാക്കിസ്ഥാൻ ടീം മത്സരത്തിൽ വരുത്തുകയുണ്ടായി. ടീമിൽ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ ഉൾപ്പെടുത്താൻ പോലും പാകിസ്ഥാൻ തയ്യാറായില്ല. എന്തൊക്കെ മണ്ടത്തരങ്ങളാണ് ടീം മാനേജ്മെന്റ് കാണിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പാക്കിസ്ഥാൻ നിരയിലെ സ്പെഷ്യലിസ്റ്റ് സ്പിന്നറാണ് ഉസാമ. പക്ഷേ പാക്കിസ്ഥാൻ ഉസാമയെ കളിപ്പിച്ചില്ല. പകരം ശതാബ് ഖാനും മുഹമ്മദ് നവാസിനുമെല്ലാം അവസരം നൽകി. പക്ഷേ ഉസാമയെ ഒന്ന് പരീക്ഷിക്കാൻ പോലും പാകിസ്ഥാൻ തയ്യാറായില്ല. മുഹമ്മദ് വാസീമിന് പകരം ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഉസാമയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു. മധ്യ ഓവറുകളിൽ ടീമിനായി വിക്കറ്റുകൾ നേടാൻ സാധിക്കുന്ന ബോളറായിരുന്നു ഉസാമ.”- അക്മൽ പറയുന്നു.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

“മധ്യ ഓവറുകളിൽ വിക്കറ്റെടുക്കാൻ സാധിക്കുന്ന സ്പിന്നർമാർ ഉണ്ടായിരുന്നെങ്കിൽ പാക്കിസ്ഥാൻ 50 റൺസിനെങ്കിലും മത്സരത്തിൽ വിജയം കണ്ടേനെ. അത്ര മികച്ച ഒരു ടോട്ടൽ തന്നെയായിരുന്നു പാക്കിസ്ഥാൻ മത്സരത്തിൽ നേടിയത്. ടോസിന്റെ ആനുകൂല്യം പൂർണമായും മുതലെടുക്കാൻ പാകിസ്ഥാൻ ടീമിന് സാധിച്ചിരുന്നില്ല. മാത്രമല്ല പാകിസ്ഥാന് കൃത്യമായ ഒരു ഗെയിം പ്ലാൻ ഉണ്ടായിരുന്നു എന്ന് ഞാൻ കരുതുന്നുമില്ല. തുടക്കത്തിൽ യാതൊരു ഉദ്ദേശവുമില്ലാതെ പാക്കിസ്ഥാൻ കളിക്കുന്നത് പോലെയാണ് തോന്നിയത്. അവർ കളിച്ചത് പോസിറ്റീവ് രീതിയിലുമായിരുന്നില്ല. മത്സരം മഴമൂലം ചുരുക്കിയപ്പോൾ അതനുസരിച്ച് പാക്കിസ്ഥാൻ ഗെയിം പ്ലാൻ മാറ്റേണ്ടതായിരുന്നു. എന്നാൽ അത്തരത്തിലുള്ള നീക്കങ്ങളൊന്നും കാണാൻ സാധിച്ചില്ല.”- അക്മൽ ചൂണ്ടിക്കാണിക്കുന്നു.

“പല പാക്കിസ്ഥാൻ ബാറ്റർമാരും മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റ് വലിച്ചെറിയുന്ന അവസ്ഥയാണുള്ളത്. ആർക്കും വലിയ ഇന്നിംഗ്സുകൾ കെട്ടിപ്പടുക്കാൻ സാധിക്കുന്നില്ല. ഷഫീഖ് മത്സരത്തിൽ 52 റൺസ് എടുത്തു പുറത്താക്കുകയാണ് ഉണ്ടായത്. ടെസ്റ്റ് മത്സരങ്ങളിൽ ഡബിൾ സെഞ്ച്വറി പോലും നേടാൻ സാധിക്കുന്ന ബാറ്റർമാർ, ഏകദിനത്തിൽ ഒരു സെഞ്ച്വറി പോലും നേടാത്തത് എന്തുകൊണ്ടാണ്? ദേശീയ ടീമിൽ കളിക്കാൻ അവസരം ലഭിക്കുമ്പോൾ അത് പൂർണമായും ഉപയോഗപ്പെടുത്താൻ പാകിസ്ഥാൻ ബാറ്റർമാർ ശ്രമിക്കണം. തുടക്കത്തിൽ ഒരുപാട് ഭാഗ്യങ്ങൾ ഷഫീഖിനെ തേടിയെത്തിയിരുന്നു. പക്ഷേ അത് മുതലെടുക്കുന്നതിൽ ഷെഫീഖ് പരാജയപ്പെട്ടു.”- അക്മൽ പറഞ്ഞുവയ്ക്കുന്നു.

Scroll to Top