ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് 223 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. സീസണിലെ മൂന്നാം സെഞ്ചുി നേടിയ ജോസ് ബട്ട്ലറുടെ ഷോയായിരുന്നു ഇന്ന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനായി ജോസ് ബട്ട്ലര്‍ – ദേവ്ദത്ത് പഠിക്കല്‍ സംഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 155 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
പതിയെ തുടങ്ങിയ ജോസ് ബട്ട്ലര്‍ ടച് കണ്ടെത്തിയോടെ ഗ്രൗണ്ടിന്‍റെ എല്ലാ കോണുകളിലേക്കും ബൗണ്ടറികള്‍ വരാന്‍ തുടങ്ങി. ഖലീല്‍ അഹമ്മദിനെ ഇരട്ട സിക്സ് അടിച്ച് തുടങ്ങിയ താരം ഷാര്‍ദ്ദുല്‍ താക്കൂറിനെ 107 മീറ്റര്‍ സിക്സിനാണ് പറത്തിയാണ്. ലളിത് യാദവിന്‍റെ ഓവറില്‍ 16 റണ്‍സ് അടിച്ചെടുത്തു.
കുല്‍ദീപിനെ 105 മീറ്റര്‍ സിക്സ് അടക്കം 2 സിക്സും ഒരു ഫോറും നേടി. 16ാം ഓവറിലായിരുന്നു ബട്ട്ലറുടെ സെഞ്ചുറി പിറന്നത്. 57 പന്തിലാണ് താരം സീസണിലെ മൂന്നാം സെഞ്ചുറി നേടിയത്. 19ാം ഓവറിലാണ് താരം പുറത്തായത്. 65 പന്തില്‍ 9 വീതം ഫോറും സിക്സും അടക്കം 116 റണ്‍സാണ് നേടിയത്.
വീരാട് കോഹ്ലിയെക്കൂടാതെ ഇതാദ്യമായാണ് ഒരു താരം സീസണില്‍ 3 സെഞ്ചുറികള്‍ നേടുന്നത്. 2016 ല്‍ കോഹ്ലി 4 സെഞ്ചുറി നേടിയപ്പോള്‍ ബാക്കിയുള്ള താരങ്ങള്‍ക്ക് 2 വീതം സെഞ്ചുറിയാണ് നേടാന്‍ കഴിഞ്ഞട്ടുള്ളത്. ക്രിസ് ഗെയില്‍, ഹാഷീം അംല, ഷെയിന്‍ വാട്ട്സണ്‍, ധവാന്‍ എന്നിവര്‍ രണ്ട് വീതം സെഞ്ചുറിയാണ് നേടിയട്ടുള്ളത്.
നേരത്തെ മുംബൈ ഇന്ത്യന്‍സിനെതിരെയും, കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെയുമാണ് ബട്ട്ലര്‍ സെഞ്ചുറി നേടിയത്. ഓറഞ്ച് ക്യാപ്പ് പോരാട്ടത്തില്‍ ബഹുദൂരം മുന്നിലാണ് ഇംഗ്ലണ്ട് താരം.