വരാനിരിക്കുന്ന ടി:20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ഇംഗ്ലണ്ട് : ജോ റൂട്ട് ടീമിലിടം നേടിയില്ല

ഇപ്പോൾ ഇന്ത്യക്ക് എതിരെ നടക്കുന്ന   ടെസ്റ്റ് പരമ്പരക്ക് ശേഷം ആരംഭിക്കുന്ന  ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്.  പതിവ് പോലെ ഇയാൻ  മോര്‍ഗന്‍ നായകനാവുന്ന ടീമില്‍ ബെന്‍ സ്റ്റോക്സും ജോസ് ബട്ലറും ജോണി ബെയര്‍സ്റ്റോ ഒക്കെ ഇടം പിടിച്ചിട്ടുണ്ട് .   ബിഗ്ബാഷിൽ അടക്കം മികച്ച ബാറ്റിംഗ്  പ്രകടനം കാഴ്ചവെച്ച ഡോവിഡ് മലാൻ  ഓപ്പണര്‍ സ്ഥാനത്തെത്തുന്നു .

ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന പേസ് നിരയില്‍ സാം കറനും ടോം കറനും മാര്‍ക്ക് വുഡ്ഡുമുണ്ട്. ആദില്‍ റഷീദ് സ്പെഷലിസ്റ്റ്  സ്പിന്നറായി സ്‌ക്വാഡിൽ ഇടം നേടിയപ്പോൾ   മോയിന്‍ അലിയും ഓള്‍ റൗണ്ടറായി ടീമിലുണ്ട്.

എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന ഫോമിലുള്ള  ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടിനെ ടി20 ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഈ മാസം 26ന് ഇന്ത്യയിലേക്ക് തിരിക്കുന്ന ടീം ക്വാറന്‍റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷമാകും ടി:20 പരമ്പരക്ക് മുന്നോടിയായി  പരിശീലനത്തിന് ഇറങ്ങുക. നാല് ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷമാണ് ടി :20 പരമ്പര ആരംഭിക്കുക .

അതേസമയം അഹമ്മദാബാദിലെ മോട്ടേറ മൈതാനത്തിലാണ്  മാര്‍ച്ച് 12 മുതലാണ് ടി20 പരമ്പര തുടങ്ങുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അഞ്ച് മത്സരങ്ങള്‍ക്കും വേദിയാവുന്നത് അഹമ്മദാബാദാണ്. ടി:20 മത്സരങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ കാണികളെ പ്രവേശിപ്പിക്കും .

Squad: Eoin Morgan (Middlesex) (captain), Moeen Ali (Worcestershire), Jofra Archer (Sussex), Jonathan Bairstow (Yorkshire), Sam Billings (Kent), Jos Buttler (Lancashire), Sam Curran (Surrey), Tom Curran (Surrey), Chris Jordan (Sussex), Liam Livingstone (Lancashire), Dawid Malan (Yorkshire), Adil Rashid (Yorkshire), Jason Roy (Surrey), Ben Stokes (Durham), Reece Topley (Surrey), Mark Wood (Durham).