മുണ്ടുടുത്ത് ജോസേട്ടന്‍ ; മലയാളിയായി രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍

Jos buter and sanju samson in kerala mundu 1 scaled

ഐപിഎല്‍ സീസണിലെ കന്നി കിരീട ജേതാക്കളാണ് രാജസ്ഥാന്‍ റോയല്‍സ്. പിന്നീട് ഒരിക്കലും രാജസ്ഥാന്‍ റോയല്‍സിനായി കിരീടം നേടാന്‍ സാധിച്ചട്ടില്ലാ. ഇപ്പോഴിതാ മലയാളി താരം സഞ്ചുവിന്‍റെ കീഴില്‍ ഒരിക്കല്‍ക്കൂടി വിജയപ്രതീക്ഷ നല്‍കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. സീസണിലെ 7 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 5 വിജയവുമായി രാജസ്ഥാന്‍ മൂന്നാമതാണ്.

രാജസ്ഥാന്‍റെ അടുത്ത മത്സരം ബാംഗ്ലൂരിനെതിരെയാണ്. മത്സരത്തിനു മുന്നോടിയായി പരിശീലന വേളയിലുള്ള ചിത്രങ്ങള്‍ രാജസ്ഥാന്‍ പങ്കുവച്ചു. ഇപ്പോഴിതാ മലയാളികളുടെ പ്രിയ ജോസേട്ടന്‍ മുണ്ടുടുത്ത് പ്രത്യക്ഷ്യപ്പെട്ടിരിക്കുകയാണ്. അടിപൊളി ബട്ട്ലര്‍ ചേട്ടന്‍ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കു വച്ചിരിക്കുന്നത്.

20220424 231731

കൂടാതെ സഞ്ചുവിനൊപ്പം താരങ്ങളും സ്റ്റാഫുകളും കേരള സ്‌റ്റെല്ലില്‍ എത്തിയിരിക്കുന്ന വീഡിയോയും രാജസ്ഥാന്‍ സോഷ്യല്‍ മീഡിയ ടീം പങ്കുവച്ചു. നിമിഷ നേരത്തിനുള്ളില്‍ ഊ ചിത്രങ്ങളും വീഡിയോയും വൈറലായി.

രാജസ്ഥാന്‍ റോയല്‍സിന്‍റെ ഈ മുന്നേറ്റത്തിനു പിന്നില്‍ പ്രധാന പങ്ക് ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലര്‍ക്കാണ്. സീസണിൽ ഇതുവരെ 7 മത്സരങ്ങളിൽ നിന്നും 3 സെഞ്ചുറി ബട്ട്ലർ നേടികഴിഞ്ഞു. ഇത്രയും മത്സരങ്ങളിൽ നിന്നും 81.83 ശരാശരിയിൽ 491 റൺസ് ഇതിനോടകം ബട്ട്ലർ നേടിയിട്ടുണ്ട്

Read Also -  "അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ"- റെയ്‌നയുടെ അഭ്യർത്ഥന.
Scroll to Top