ലോകക്രിക്കറ്റിൽ ജോഫ്ര ആർച്ചറെന്ന ഇംഗ്ലണ്ട് പേസ് ബൗളർ ചുരുങ്ങിയ കാലം കൊണ്ടുതന്നെ നേടിയെടുത്ത ഒരു സ്ഥാനമുണ്ട്. ഫാസ്റ്റ് ബൗളിങ്ങിൽ ഏതൊരു ബാറ്റിംഗ് നിരയെയും വേഗം പുറത്താക്കുവാൻ കഴിവുള്ള ആധുനിക ക്രിക്കറ്റിലെ അപകടകാരിയായ ബൗളർ എന്നൊരു പരിവേഷം ആർച്ചർ സ്വന്തം പേരിലാക്കി.ഇംഗ്ലണ്ട് ടീമിലും ഐപിൽ, ബിഗ്ബാഷ് അടക്കം പന്തെറിഞ്ഞ എല്ലാ ലീഗുകളിലും ആർച്ചർ തന്റെ അതിവേഗ ബൗളിങാൻ തിളങ്ങി.
എന്നാൽ ഇക്കഴിഞ്ഞ ഐപില്ലും ഒപ്പം ഇംഗ്ലണ്ട് ടീമിന്റെ ചില പരമ്പരകളിലും ജോഫ്ര ആർച്ചർക്ക് വലിയ വെല്ലുവിളി ഉയർത്തിയ പരിക്കിനെ കുറിച്ചാണിപ്പോൾ സോഷ്യൽ മീഡിയയിലും ഒപ്പം ക്രിക്കറ്റ് ലോകത്തും സജീവ ചർച്ച. ഇക്കഴിഞ്ഞ ഇന്ത്യ : ഇംഗ്ലണ്ട് T:20 പരമ്പരക്ക് ശേഷം കൈമുട്ടിലെ പരിക്കും ഒപ്പം വിരലിലെ വേദനയും കാരണം നാട്ടിലേക്ക് മടങ്ങി ശസ്ത്രക്രിയക്ക് അടക്കം വിധേയനായ താരമിപ്പോൾ പൂർണ്ണ ഫിറ്റ്നസ് നേടി കളിക്കളത്തിൽ സജീവമാകുവാനുള്ള തയ്യാറെടുപ്പിലാണ്.
ക്രിക്കറ്റ് ആരാധകരെ നിരാശരാക്കി ആർച്ചറുടെ തിരിച്ചുവരവ് വളരെയേറെ വൈകുമെന്നാണ് സൂചന. ശസ്ത്രക്രിയ കഴിഞ്ഞ താരം അടുത്തിടെ കൗണ്ടി ക്രിക്കറ്റിൽ പന്തെറിയുവാൻ വന്നെങ്കിലും മത്സരത്തിൽ നാല് ഓവറുകൾ ശേഷം താരത്തിന് കൈവിരലുകളിൽ വേദന വന്നത് ഏറെ വാർത്തായിരുന്നു.ഇപ്പോൾ തന്റെ പരിക്കിനെ കുറിച്ചും ഭാവി ക്രിക്കറ്റ് കരിയറിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് ആർച്ചർ.ഡെയിലി മെയിലിന് അനുവദിച്ച അഭിമുഖത്തിൽ പരിക്ക് പൂർണ്ണമായി മാറാതെ ക്രിക്കറ്റ് തുടരുവാൻ കഴിയില്ലായെന്നാണ് താരം തുറന്ന് സമ്മതിക്കുന്നത്. വളരെയേറെ വൈകാരികനായി സംസാരിച്ച ആർച്ചർ കരിയർ ഉപേക്ഷിക്കുവാൻ ആലോചന ഇല്ല എന്നും വിശദമാക്കി.
“എന്ന് ക്രിക്കറ്റിലേക്ക് തിരികെ വരുവാൻ കഴിയുമെന്നതിൽ സംശയമുണ്ട്. ഇനിയും ഏറെ മാസം എനിക്ക് പരിക്ക് മാറുവാൻ ആവശ്യമുണ്ട്. അനവധി മാസം പരിക്ക് മാറുവാൻ ഞാൻ കാത്തിരിക്കണം. ഒപ്പം ഈ കൈമുട്ടിലെ പരിക്ക് പൂർണ്ണമായി മാറാതെ എനിക്ക് ഒരു തരത്തിലും ക്രിക്കറ്റ് കളിക്കുവാൻ കഴിയില്ല. ക്രിക്കറ്റ് കരിയർ ഉപേക്ഷിക്കുകയെന്നതും വളരെ വിഷമിപ്പിക്കുന്ന ഒന്നാണ്. പക്ഷേ ഞാൻ പൂർണ്ണ ഫിറ്റ്നസ് നേടി തിരിച്ചുവരും അതിനെല്ലാം കുറച്ചധികം സമയവും വേണ്ടിവരും “ആർച്ചർ അഭിപ്രായം വിശദമാക്കി.