അരങ്ങേറ്റ മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലാ. കരിയില്‍ സംഭവിച്ചത് ഇങ്ങനെ. കൗതുകമായി ജോ റൂട്ടിന്‍റെ അരങ്ങേറ്റങ്ങള്‍

VIS 7363

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹൈദരബാദിനു വിജയം. കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന മത്സരത്തില്‍ അവസാന പന്തിലായിരുന്നു ഹൈദരബാദിന്‍റെ വിജയം. മത്സരത്തില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിന്‍റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. മെഗാ ലേലത്തില്‍ അടിസ്ഥാന വിലയായ 1 കോടി രൂപക്കാണ് ജോ റൂട്ട് രാജസ്ഥാനില്‍ എത്തിയത്.

ഐപിഎല്‍ അരങ്ങേറ്റ മത്സരത്തില്‍ താരത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ലാ. മത്സരത്തില്‍ 2 വിക്കറ്റ് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ വീണത്. ജോ റൂട്ടിന്‍റെ കരിയര്‍ നോക്കുകയാണെങ്കില്‍ അരങ്ങേറ്റ മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിക്കാറില്ലാ.

2013 ലെ ഇന്ത്യന്‍ ടൂറിലാണ് ജോ റൂട്ട് ഏകദിന അരങ്ങേറ്റം നടത്തിയത്. എന്നാല്‍ രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ ജോ റൂട്ടിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലാ. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മത്സരത്തില്‍ 325 റണ്‍സാണ് ഇംഗ്ലണ്ട് സ്കോര്‍ ചെയ്തത്. മറുപടി ബാറ്റിംഗില്‍ 9 റണ്‍സ് അകലെയാണ് ഇന്ത്യക്ക് എത്താന്‍ സാധിച്ചത്.

ടി20യിലും അരങ്ങേറ്റ മത്സരത്തില്‍ ജോ റൂട്ടിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലാ. 2012 ല്‍ ഇന്ത്യക്കെതിരെ തന്നെയായിരുന്നു ജോ റൂട്ടിന്‍റെ അരങ്ങേറ്റം. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 177 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് അനായാസം അവസാന പന്തില്‍ ലക്ഷ്യം മറികടന്നപ്പോള്‍ റൂട്ടിന് ഇറങ്ങേണ്ടി വന്നില്ലാ. ന്യൂസിലന്‍റിനെതിരയുള്ള ഇംഗ്ലണ്ടിന്‍റെ അടുത്ത ടി20യിലും റൂട്ടിനു ബാറ്റ് ചെയ്യാന്‍ സാധിച്ചില്ലാ.

Read Also -  ഷഫാലിയുടെ 'സേവാഗ് സ്റ്റൈൽ' വെടിക്കെട്ട് 🔥🔥 ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ഇന്ത്യ ഏഷ്യകപ്പ്‌ സെമിയിൽ.

എന്നാല്‍ ഓസ്ട്രേലിയക്കെതിരെയുള്ള ടി20 മത്സരത്തില്‍ 49 പന്തില്‍ 13 ഫോറും 1 സിക്സും അടക്കം 90 റണ്‍സ് നേടി ജോ റൂട്ട് തന്‍റെ വരവറിയിച്ചു. ഹണ്‍ട്രഡ് ലീഗിലെ അരങ്ങേറ്റത്തിലും ജോ റൂട്ടിനു ബാറ്റ് ചെയ്യാനായി അവസരം ലഭിച്ചില്ലാ !

Scroll to Top