ഐസിസിയുടെ പുതുക്കിയ ടെസ്റ്റ് റാങ്കിങ് നിലവിൽ വന്നപ്പോൾ വീണ്ടും വമ്പൻ തിരിച്ചടി നേരിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ വിരാട് കോഹ്ലി. ഇന്ത്യൻ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മ ആദ്യമായി ടോപ് 5ലേക്ക് എത്തിയപ്പോൾ കരിയറിൽ ഏറ്റവും മികച്ച ബാറ്റിങ് ഫോമിലുള്ള ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ടെസ്റ്റിലെ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങിൽ ഒന്നാമത് എത്തി.നീണ്ട 6 വർഷത്തെ ഇടവേളക്ക് ശേഷമാണ് റൂട്ട് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടുന്നത്.ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച ബാറ്റിങ് ഫോം തുടരുന്ന റൂട്ട് പരമ്പരയിലെ മൂന്ന് ടെസ്റ്റ് മത്സരത്തിലും സെഞ്ച്വറി അടിച്ചിരുന്നു. 916 റേറ്റിങ് പോയിന്റ് നേടിയാണ് റൂട്ട് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. മുൻപ് 917 റേറ്റിംഗ് പോയിന്റ് വരെ റൂട്ട് ടെസ്റ്റ് റാങ്കിങ്ങിൽ നേടിയ ചരിത്രമുണ്ട്.
അതേസമയം കരിയറിൽ വീണ്ടും വൻ തിരിച്ചടി നേരിടുകയാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി മോശം ബാറ്റിങ് ഫോമിന് പിന്നാലെ റാങ്കിങ്ങിൽ ആറാം സ്ഥാനത്തേക്ക് കോഹ്ലി വീണത് പലർക്കും സർപ്രൈസായി മാറി. ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ ലോർഡ്‌സ്, ലീഡ്സ് ടെസ്റ്റുകളിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിൽ റാങ്കിങ്ങിൽ അഞ്ചാമത് എത്തി. ടെസ്റ്റ് കരിയറിൽ രോഹിത്തിന്റെ ഏറ്റവും വലിയ ഐസിസി ടെസ്റ്റ് റാങ്കിങ് നേട്ടവും ഒപ്പം ടെസ്റ്റിൽ ടോപ് അഞ്ചിൽ നിലവിലുള്ള ഏക ഓപ്പണിങ് ബാറ്റ്‌സ്മാനും രോഹിത്താണ്.
വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനത്തേക്ക് വീണപ്പോൾ പൂജാര നാല് സ്ഥാനം ഉയർന്ന് പതിനഞ്ചാമത് എത്തി.എന്നാൽ 2021ൽ ആദ്യം വെറും 738 റാങ്കിങ് പോയിന്റ് നേടി ഒൻപതാം സ്ഥാനത്തായിരുന്ന റൂട്ടിന്റെ നേട്ടത്തിന് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകമിപ്പോൾ. ഐസിസി പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങിയപ്പോൾ 524 റാങ്കിങ് പോയിന്റുകൾ നേടി 54മത്തെ സ്ഥാനത്തായിരുന്ന രോഹിത് ശർമ ഇപ്പോൾ കോഹ്ലിയെയും മറികടന്ന് ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ പ്രധാന നേട്ടത്തിൽ എത്തിയിരിക്കുകയാണ്.