2022 ഐപിഎല്ലില്‍ എല്ലാവരെയും വിസ്മയിപ്പിച്ച താരങ്ങളില്‍ ഒരാളായിരുന്നു ജമ്മു കാശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്ക്. സ്ഥിരമായി 150 കി.മീ വേഗം കണ്ടെത്തുന്ന താരം 14 മത്സരങ്ങളില്‍ നിന്നും 22 വിക്കറ്റ്. സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ സ്ക്വാഡിലും ഇടം ലഭിച്ചു.
ഇപ്പോഴിതാ താരത്തിനു പിന്തുണയുമായി എത്തിയിരിക്കുകയാണ് ജമ്മു കാശ്മീര്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷം താരത്തെ വീട്ടില്‍ പോയി സന്ദര്‍ശിച്ചു അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി. ഉമ്രാന്‍റെ പരിശീലനവും മറ്റ് സൗകര്യങ്ങളും സർക്കാർ ഏറ്റെടുക്കുമെന്നും ഗവര്‍ണര്‍ സിൻഹ വാഗ്ദാനം ചെയ്തു.
“രാജ്യം മുഴുവൻ ഉംറാനെ പറ്റി അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ പരിശീലനവും മറ്റ് സൗകര്യങ്ങളും സർക്കാർ ഏറ്റെടുക്കും, ”ഉമ്രാന്റെ വീടിന് മുന്നിൽ അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് ഗവര്‍ണര്‍ പറഞ്ഞു. ഉംറാനു സർക്കാർ ജോലി ലഭിക്കുംമോ എന്ന ചോദ്യത്തിനും, മനോജ് സിൻഹ മറുപടി നയത്തില്‍: “കായിക പോളിസിയില്‍ ഒരു വ്യവസ്ഥയുണ്ട്, അവൻ ആഗ്രഹിക്കുന്നപ്പോഴെല്ലാം സർക്കാർ അദ്ദേഹത്തിന് ഈ അവസരം നൽകും.”
2022 ഐപിഎല്‍ മെഗാ ലേലത്തിനു മുന്നോടിയായി 4 കോടി രൂപക്കാണ് ഉമ്രാന്‍ മാലിക്കിനെ നിലനിര്‍ത്തിയത്. 2021 സീസണിലായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. അന്ന് വെറും 3 മത്സരങ്ങള്‍ മാത്രം കളിച്ച താരം രണ്ട് വിക്കറ്റാണ് നേടിയത്.