ഐപിഎല്ലിൽ ഇത് പുത്തൻ ചരിത്രം : അപൂർവ്വ നേട്ടം കുറിച്ച് രജത് പഠിതാര്‍.

ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ലക്ക്നൗവിനെ എലിമിനേറ്ററിൽ തോൽപ്പിച്ച് ബാംഗ്ലൂർ ടീം രണ്ടാം ക്വാളിഫൈറിലേക്ക് മുന്നേറി. ഇന്നലെ നടന്ന അത്യന്തം ആവേശം നിറഞ്ഞുനിന്ന കളിയിൽ അവസാനത്തെ ഓവറിലാണ് ബാംഗ്ലൂർ ടീം ജയം പിടിച്ചെടുത്തത്. ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂർ ടീമിനായി ഫാഫ് ഡൂപ്ലസ്സിസ്, വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ എന്നിവർക്ക് തിളങ്ങാൻ കഴിഞ്ഞില്ല എങ്കിലും യുവ താരം രജത് പഠിദാർ  സെഞ്ച്വറി അവർക്ക് സമ്മാനിച്ചത് വമ്പൻ ടോട്ടൽ.

20 ഓവറിൽ ബാംഗ്ലൂർ സ്കോർ 208ലേക്ക് എത്തിയപ്പോൾ പഠിതാർ വെറും 54 ബോളിൽ 12 ഫോറും ഏഴ് സിക്സും അടക്കം പായിച്ചു 112 റൺസുമായി തിളങ്ങി.കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം അടക്കം കരസ്ഥമാക്കിയ താരം അപൂർവ്വമായ റെക്കോർഡുകൾ കൂടി സ്വന്തം പേരിൽ കുറിച്ചു.

e2e08571 1428 42f4 bc45 f3b477ef3bdd 1

49 ബോളിൽ തന്റെ കന്നി ഐപിൽ സെഞ്ച്വറി പൂർത്തിയാക്കിയ താരം ഐപിൽ എലിമിനെറ്റർ മത്സരത്തിൽ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ബാറ്റ്‌സ്മാനായി മാറി.ഐപിൽ പ്ലേഓഫിൽ മുൻപ് നാല് ബാറ്റ്‌സ്മാന്മാർ സെഞ്ച്വറി നേടിയിട്ടുണ്ട് എങ്കിലും ഇത്‌ 15 വർഷത്തെ ഐപിൽ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ബാറ്റ്‌സ്മാൻ എലിമിനെറ്റർ മത്സരത്തിൽ സെഞ്ച്വറി നേടുന്നത്.

e6dc0ec2 6447 4c26 8204 37bd4a2e4e6c 1

കൂടാതെ ഐപിൽ പ്ലേഓഫിൽ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ മാത്രം താരമാണ് രജത് പതിദാർ. മുൻപ്, മുരളി വിജയ്, സാഹ, സെവാഗ്,വാട്സൺ എന്നിവരാണ് പ്ലേഓഫിൽ സെഞ്ച്വറി അടിച്ചിട്ടുള്ള ബാറ്റ്‌സ്മാന്മാർ. മറ്റൊരു താരത്തിന്‍റെ പരിക്കിനെ തുടർന്നാണ് ബാംഗ്ലൂർ സ്ക്വാഡില്‍ എത്തിയത്.