പരിക്കേറ്റ സഞ്ചു സാംസണിനു പകരക്കാരനായി പഞ്ചാബ് കിംഗ്സ് വിക്കറ്റ് കീപ്പര്‍ താരം ജിതേഷ് ശര്‍മ്മയെ ഇന്ത്യന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. ആദ്യ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് താരത്തിനു പരിക്കേറ്റത്.
ശ്രീലങ്കന്‍ ബാറ്റിംഗിനിടെ ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറില്‍ നിസങ്ക നല്‍കിയ ക്യാച്ച് സഞ്ജു കൈവിട്ടിരുന്നു. ക്യാച്ച് നേടിയെങ്കിലും ഡൈവ് ചെയ്യുമ്പോഴാണ് സഞ്ജുവിന്‍റെ കൈയില്‍ നിന്ന് പന്ത് വഴുതി പോയത്. ഈ വീഴ്ചയില്‍ സഞ്ജുവിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റു.
വീണ്ടും ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സ്ലൈഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സഞ്ജുവിന്‍റെ കാലിനു വീണ്ടും പരിക്കേറ്റു.
മത്സരശേഷം നടത്തിയ പരിശോധനയില്‍ കാല്‍മുട്ടില്‍ നീരുവന്നതിനാല്‍ സഞ്ജു മെഡിക്കല്‍ സഹായം തേടുകയായിരുന്നു. കാല്‍മുട്ടില്‍ പൊട്ടലുണ്ടോ എന്നറിയാന്‍ സ്കാനിംഗിന് വിധേയനാവേണ്ടതിനാല്‍ സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം സഞ്ചരിച്ചില്ലാ.
പരമ്പരയില്‍ ഇനി രണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ജനുവരി 5 നും 7 നുമാണ് ശേഷിക്കുന്ന ടി20 മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്ന സഞ്ചു സാംസണിനു മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനായില്ലാ. ബാറ്റുകൊണ്ട് 5 റണ്‍സ് മാത്രമാണ് താരത്തിനു നേടാനായത്. ഫീല്‍ഡിങ്ങില്‍ ഒരു ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്തു.
more to follow