ഫെബ്രുവരി 17 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ സ്ക്വാഡില്‍ നിന്നും ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടിനെ ഒഴിവാക്കി. ഫെബ്രുവരി 16 ന് കൊൽക്കത്തയിൽ ആരംഭിക്കുന്ന ബംഗാളിനെതിരായ രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്രക്കായി കളിക്കാനാണ് ജയദേവ് ഉനദ്ഘട്ട് ഇന്ത്യന്‍ സ്ക്വാഡില്‍ നിന്നും റീലീസ് ചെയപ്പെട്ടത്. സൗരാഷ്ട്രയുടെ ക്യാപ്റ്റന്‍ കൂടിയാണ് ഉനദ്ഘട്ട്.
ഞായറാഴ്ച ബെംഗളൂരുവിൽ നടന്ന സെമിയിൽ കർണാടകയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് സൗരാഷ്ട്ര രഞ്ജി ട്രോഫി ഫൈനലിന് യോഗ്യത നേടിയത്. മധ്യപ്രദേശിനെതിരായ മറ്റൊരു സെമിയിൽ ബംഗാൾ 306 റൺസിന് ജയിച്ചു.
2019-20 സീസണിലെ ആദ്യ കിരീടം നേടിയ ശേഷം രണ്ടാം കിരീടം ലക്ഷ്യമിടുന്ന സൗരാഷ്ട്രക്ക് ഉനദ്ഘട്ടിന്‍റെ വരവ് ഉത്തേജനം നല്‍കും. ഈ രഞ്ജി ട്രോഫി സീസണിൽ മൂന്ന് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും 13.64 ശരാശരിയിൽ 17 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും അർപിത് വാസവദ നയിച്ച സൗരാഷ്ട്രയ്ക്ക് വേണ്ടി നോക്കൗട്ടുകളൊന്നും ഉനദ്കട്ട് കളിച്ചില്ല.
അതേ സമയം 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉനദ്ഘട്ട് ദേശിയ ടീമില്‍ തിരിച്ചെത്തിയത്. മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യ ഇന്നിംഗ്‌സിനും 132 റൺസിനും വിജയിച്ച നാഗ്പൂരിലെ ആദ്യ ടെസ്റ്റിൽ അദ്ദേഹം ഇലവനിൽ ഇടം പിടിച്ചില്ല. രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ ബൗളിംഗ് ലൈനപ്പ് മാറാന്‍ സാധ്യതയില്ലാ.