2024 ലോകകപ്പിൽ രോഹിത് തന്നെ ഇന്ത്യയെ നയിക്കും. സ്ഥിരീകരിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ.

rohit sharma

2024 ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമ തന്നെ ഇന്ത്യൻ ടീമിന്റെ നായകനാവും എന്ന് സ്ഥിരീകരിച്ച ബിസിസിഐ സെക്രട്ടറി ജയ് ഷാ. വരുന്ന ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് കിരീടം ചൂടാൻ സാധിക്കും എന്നാണ് ജയ് ഷാ പറഞ്ഞത്.

അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾ പങ്കുവെച്ചാണ് ജയ് ഷാ സംസാരിച്ചത്. ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങിലായിരുന്നു ജയ് ഷായുടെ ഈ പ്രസ്താവന. ഇതോടെ ഒരുപാട് ഊഹാപോഹങ്ങൾക്ക് അവസാനം കുറിച്ചിരിക്കുകയാണ്.

മുൻപ് ഹർദിക് പാണ്ഡ്യ ഇന്ത്യയുടെ ട്വന്റി20 നായകനാവും എന്ന തരത്തിൽ വലിയ രീതിയിൽ ചർച്ചകൾ പുരോഗമിച്ചിരുന്നു. 2022 ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യ കുട്ടി ക്രിക്കറ്റിന്റെ ഫോർമാറ്റുകളിൽ ഹർദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുൻപോട്ടു പോയത്. അതിനാൽ തന്നെ പാണ്ഡ്യയുടെ നേതൃത്വത്തിൽ ഒരു യുവനിര ലോകകപ്പിൽ അണിനിരക്കുമെന്ന് എല്ലാവരും കരുതി.

എന്നിരുന്നാലും നിർണായക സമയത്ത് ഹർദിക് പാണ്ഡ്യക്ക് പരിക്കേറ്റത് ഇന്ത്യയെ ബാധിക്കുകയും ചെയ്തു. ശേഷമാണ് രോഹിത് തന്നെ ഇന്ത്യൻ നായകനാവും എന്ന് ജയ് ഷാ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. 2023 ഏകദിന ലോകകപ്പിലെ രോഹിത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ടാണ് ജയ് ഷാ ഇക്കാര്യം വെളിപ്പെടുത്തിയത്.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.

“2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ നമ്മൾ പരാജയം ഏറ്റുവാങ്ങി എന്നുള്ളത് ശരിയാണ്. എന്നാൽ ടൂർണമെന്റിൽ തുടർച്ചയായി 10 മത്സരങ്ങളിൽ വിജയം നേടി ഒരുപാട് ഹൃദയങ്ങളിൽ കയറിപ്പറ്റാൻ നമ്മുടെ ടീമിന് സാധിച്ചു. അതുകൊണ്ടു തന്നെ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം ഉയർത്തും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അക്കാര്യത്തിൽ എനിക്ക് വലിയ ആത്മവിശ്വാസവുമുണ്ട്.”- ജയ് ഷാ പറഞ്ഞു.

2022 ട്വന്റിലോകകപ്പിൽ ഇന്ത്യ പരാജയം അറിഞ്ഞതിന് ശേഷം രോഹിത് ശർമ വളരെ കാലത്തേക്ക് ട്വന്റി20 ക്രിക്കറ്റിൽ കളിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെ രോഹിത് ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരികയുണ്ടായി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പൂജ്യനായി പുറത്തായ രോഹിത് ശർമ മൂന്നാം മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്.

Scroll to Top