ഈ വർഷത്തെ ഏഷ്യ കപ്പ് പാക്കിസ്ഥാനിൽ വച്ചുകൊണ്ടാണ് നടക്കുന്നത്. എന്നാൽ പാക്കിസ്ഥാനിൽ വച്ച് നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. വേദി മാറ്റിയാൽ മാത്രമാണ് ഇന്ത്യ പങ്കെടുക്കുകയുള്ളൂ എന്നും അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ നിലപാടിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ നായകൻ ജാവേദ് മിയാൻ ദാദ്.
പാക്കിസ്ഥാനിലേക്ക് വരാൻ താല്പര്യമില്ലെങ്കിൽ ഇന്ത്യൻ ടീം ഏത് നരകത്തിലേക്ക് എങ്കിലും പോകട്ടെ എന്നും അദ്ദേഹം പറഞ്ഞു.”പാക്കിസ്ഥാനെ ബാധിക്കുന്ന കാര്യമല്ല ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്ക് വരുന്നുണ്ടോ എന്നത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചുമതലയാണ് ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത്.ഇതിന് മുൻപും ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ്. ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്ക് വരുന്നില്ലെങ്കിൽ ഏത് നരകത്തിലേക്ക് എങ്കിലും പോകട്ടെ.
ഞങ്ങളെ അത് ബാധിക്കുന്ന വിഷയമല്ല. ഐ.സി.സിയുടെ ഉത്തരവാദിത്വമാണ് ടൂർണമെന്റിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത്. ഇക്കാര്യത്തിൽ നിയന്ത്രണം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് അങ്ങനെ ഒരു സംഘടന? എല്ലാ ടീമിനും നിയമം ഒരുപോലെ ബാധകമാണ്. നിയമം എത്ര ശക്തനാണെങ്കിലും അനുസരിച്ചെ പാടുള്ളൂ. ലോകത്ത് ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് ഇന്ത്യയല്ല. ഇന്ത്യൻ ക്രിക്കറ്റ് സ്വന്തം രാജ്യത്ത് വലിയ സംഭവമായിരിക്കും. പക്ഷേ ഞങ്ങൾക്ക് അങ്ങനെയല്ല.
ഈ ലോകത്തുള്ള മറ്റ് ടീമുകൾക്കും അങ്ങനെയല്ല. ധൈര്യമായി പാക്കിസ്ഥാനിലേക്ക് വന്ന് ക്രിക്കറ്റ് കളിക്കു. എന്തിനാണ് മടിക്കുന്നത്? പാക്കിസ്ഥാനിൽ വന്ന പരാജയപ്പെട്ട് തിരിച്ചു പോയാൽ ഇന്ത്യൻ ജനത സഹിക്കില്ല എന്നതായിരിക്കും കാരണം.ഐ.സി.സി ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം കാര്യങ്ങളിൽ നിയന്ത്രണം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സംഘടന? ഒരു തീരുമാനം ഇത്തരം കാര്യങ്ങളിൽ ആക്കിയേ പറ്റൂ. എത്രയും വേഗം ഇത്തരം പ്രശ്നങ്ങൾ ഐ.സി.സി പരിഹരിക്കണം.”-മുൻ പാക്കിസ്ഥാൻ താരം പറഞ്ഞു.