ഒടുവിൽ ഇന്ത്യൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് കളിച്ച് ബുംറ : ഒപ്പം അപൂർവ റെക്കോർഡും സ്വന്തം

8bd05 16120738728403 800

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ആവേശകരമായ തുടക്കം .ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു .ഇഷാന്ത് ശർമ്മ , ബുംറ എന്നിവരാണ് ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇടം നേടിയ പേസ് ബൗളർമാർ . പരമ്പരയിലെ ആദ്യ ടെസ്റ്റിൽ  തന്നെ കളിക്കുവാൻ അവസരം കിട്ടിയതോടെ ബുമ്രയെ  തേടി ഒരു അപൂർവ റെക്കോർഡുമെത്തി .

ഇന്ന് ഇംഗ്ലണ്ടിനെതിരെ ചെന്നൈയിലാണ് ബുമ്ര ഇന്ത്യയിലെ ആദ്യ ടെസ്റ്റ് മത്സരം  കളിക്കുന്നത്. ഇതോടെ ഒരു  അതുല്യ നേട്ടം  ഇന്ത്യന്‍ സ്റ്റാര്‍ പേസറെ തേടിയെത്തി. കൂടുതല്‍ തവണ വിദേശത്ത് ടെസ്റ്റ്  മത്സരം കളിച്ച ശേഷം ഇന്ത്യയില്‍ അരങ്ങേറുന്ന ആദ്യ  താരമായിരിക്കുകയാണ് ഇപ്പോൾ  ബുമ്ര. മുന്‍ ഇന്ത്യന്‍ പേസര്‍ ജവഗല്‍ ശ്രീനാഥിനെയാണ് ബുമ്ര മറികടന്നത്. 12 ടെസ്റ്റുകള്‍ വിദേശത്ത് പൂര്‍ത്തിയാക്കിയ ശേഷമാണ് ശ്രീനാഥ് ഇന്ത്യയില്‍ ഒരു ടെസ്റ്റ്  മത്സരം കളിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗാണ് പട്ടികയിൽ  മൂന്നാം സ്ഥാനത്ത്.11 ടെസ്റ്റുകള്‍ താരം വിദേശത്ത് കളിച്ചു. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 10 ടെസ്റ്റുകള്‍ വിദേശത്ത് പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യയിലേക്ക് വരുന്നത്. മുന്‍ പേസര്‍ ആശിഷ് നെഹ്‌റയും വിദേശത്ത്  നേരത്തെ പത്ത് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. 

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

അതേസമയം  ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറിയ  നാൾമുതൽ ഇന്ത്യയുടെ വജ്രായുധമാണ് ബുംറ.നായകൻ കോഹ്ലി പലപ്പോഴും ബ്രേക്ക്  ത്രൂ വിക്കറ്റുകൾ നേടുവാൻ ആശ്രയിക്കുന്നത് ജസ്പ്രീത് ബുമ്രയെയാണ് .2018ല്‍ ഇന്ത്യയുടെ  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ്  ജസ്പ്രീത് ബുമ്ര അരങ്ങേറുന്നത്. വിദേശപിച്ചുകളില്‍ ഇന്ത്യക്ക്   ഒരു സപ്പോർട്  ബൗളർ എന്ന ചിന്തയിലാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. അതുവരെ നിശ്ചിത ഓവറില്‍ മാത്രമായിരുന്നു താരം കളിച്ചിരുന്നത്. 

എന്നാൽ അരങ്ങേറ്റേത്തിന് ശേഷം 17 ടെസ്റ്റുകള്‍ താരം വിദേശത്ത് കളിച്ചു. ദക്ഷിണാഫ്രിക്കയെ കൂടാതെ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ബുമ്ര കളിച്ചത്. 17 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന്  78 വിക്കറ്റുകൾ താരം  വിദേശത്ത്  സ്വന്തം പേരിലാക്കി  കഴിഞ്ഞു .നേരത്തെ പരിക്കേറ്റ ബുംറക്ക്  ഓസീസ് എതിരായ ഗാബ്ബ ടെസ്റ്റ് മത്സരം നഷ്ടമായിരുന്നു .




Scroll to Top