ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിന് 100 ദിവസം മാത്രം മാത്രം ശേഷിക്കെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തേടി നല്ല വാര്‍ത്തകള്‍. നിലവിൽ പരിക്കേറ്റ് പുറത്തിരിക്കുന്ന ആദ്യ ചോയ്‌സ് കളിക്കാരെക്കുറിച്ച് ആരോഗ്യകരമായ വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.
പരിക്കേറ്റ ജസ്പ്രീത് ബുംറ, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാ കപ്പ് സെലക്ഷനിലേക്ക് ബുംറയും രാഹുലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രേയസ്സ് അയ്യറുടെ കാര്യം സംശയമുള്ളതിനാലാണ് സഞ്ജു സാംസണെയും സൂര്യകുമാർ യാദവിനെയും കവറായി എത്തിച്ചിരിക്കുന്നത്.
മാർച്ചിൽ മുതുകിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബുംറ എൻസിഎ നെറ്റ്‌സിൽ ബൗൾ ചെയ്യാൻ ആരംഭിച്ചട്ടുണ്ട്. ഓഗസ്റ്റിൽ ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിനുള്ള സമയത്ത് മാച്ച് ഫിറ്റ് ആകാൻ സാധ്യതയുണ്ടെങ്കിലും, ലോകകപ്പ് മുന്നില്‍കണ്ട് കളിപ്പിക്കാന്‍ വൈകും. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഒരു മത്സരവും ബുംറ കളിച്ചിട്ടില്ല.
മെയ് മാസത്തിൽ വലതു തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഹുൽ ഇപ്പോൾ ഫിറ്റ്നെസ് പരിശീലനം നടത്തുകയാണ്. ആഗസ്റ്റ് 18 ന് ആരംഭിച്ച് 23 ന് അവസാനിക്കുന്ന അയർലൻഡിനെതിരായ ടി20 പരമ്പരക്ക് രാഹുല്‍ എത്തും എന്നാണ് സൂചന
അയ്യരുടെ കാര്യത്തിലാണ് ഇപ്പോൾ അനിശ്ചിതത്വം. മധ്യനിര ബാറ്ററായ അയ്യര്‍ ഇപ്പോൾ അക്കാദമിയിൽ ഫിസിയോതെറാപ്പിക്ക് വിധേയനായിരിക്കുകയാണ്. അയ്യരുടെ തിരിച്ചു വരവ് ഇപ്പോൾ ഉറപ്പില്ലാത്തതിനാൽ, ഇന്ത്യ ഇപ്പോൾ സൂര്യകുമാർ യാദവിനെയും സഞ്ജു സാംസണിനെയും പരിഗണിച്ചിരിക്കുന്നത്. ടി20യിലെ പ്രകടനം ഏകദിനത്തില്‍ കൊണ്ടുവരാന്‍ സൂര്യക്ക് കഴിഞ്ഞട്ടില്ല. അതുകൊണ്ടാണ് സെലക്ടർമാർ സാംസണെ ലോകകപ്പിനുള്ള സ്കീമിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നത്.