ജസ്പ്രീത് ബുംറയെ ഒഴിവാക്കി. മറ്റൊരു സൂപ്പര്‍ താരവും നാലാം ടെസ്റ്റില്‍ നിന്നും പുറത്ത്.

bumrah vs england

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ നിന്നും സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ ഒഴിവാക്കി. ജോലിഭാരം കണക്കിലെടുത്താണ് ബിസിസിഐയുടെ തീരുമാനം. മൂന്നാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയ മുകേഷ് കുമാര്‍, തിരികെ എത്തി.

കെല്‍ രാഹുലും പരിക്കില്‍ നിന്നും ഭേദമാവത്തതിനാല്‍ നാലാം ടെസ്റ്റില്‍ ഭാഗമാവില്ലാ. ഫിറ്റ്നെസ് വീണ്ടെടുത്താല്‍ മാത്രമാണ് ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ഉള്‍പ്പെടുത്തുകയുള്ളു.

India’s updated squad for the 4th Test: Rohit Sharma (C), Yashasvi Jaiswal, Shubman Gill, Rajat Patidar, Sarfaraz Khan, Dhruv Jurel (WK), KS Bharat (WK), Devdutt Padikkal, R Ashwin, Ravindra Jadeja, Axar Patel, Washington Sundar, Kuldeep Yadav, Mohd. Siraj, Mukesh Kumar, Akash Deep.

ഫെബ്രുവരി 23 നാണ് പരമ്പരയിലെ നാലാം മത്സരം. രാജ്കോട്ട് മത്സരത്തില്‍ വമ്പന്‍ വിജയം നേടിയ ഇന്ത്യ പരമ്പരയില്‍ മുന്നിലാണ് (2-1)

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.
Scroll to Top