ഇന്ത്യക്ക് കനത്ത തിരിച്ചടി : ജസ്പ്രീത് ബുംറ നാലാം ടെസ്റ്റിൽ നിന്ന് പിന്മാറി

ഇംഗ്ലണ്ട് എതിരായ മൊട്ടേറയിൽ നടക്കുവാൻ പോകുന്ന  നാലാം ക്രിക്കറ്റ്  ടെസ്റ്റിൽ നിന്ന് ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പിന്മാറി .വ്യക്തിപരമായ കാരണങ്ങളാലാണ് താരത്തിന്റെ പിന്മാറ്റം എന്നാണ് ബിസിസിഐ  അൽപ്പം മുൻപിറക്കിയ കുറിപ്പിൽ അറിയിച്ചത് .
താരത്തിന് പകരമായി നാലാം
ടെസ്റ്റിലേക്ക്  ആരെയും ബിസിസിഐ ടീമിലേക്ക് ഉൾപ്പെടുത്തിയിട്ടില്ല .

“ജസ്പ്രീത് ബുംറ അദ്ധേഹത്തെ നാലാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെടുകയുണ്ടായി .ചില
വ്യക്തിപരമായ കാരണങ്ങൾ താരം  ചൂണ്ടികാട്ടുന്നു .അതിനാൽ സ്‌ക്വാഡിൽ നിന്ന് പേസ് ബൗളറെ ഒഴിവാക്കിയതായി അറിയിക്കുന്നു ” ബിസിസിഐ പത്രക്കുറിപ്പിൽ ഇപ്രകാരം പറഞ്ഞു .
നേരത്തെ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരം കളിച്ച ബുംറക്ക് ഇന്ത്യൻ ടീം ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ വിശ്രമം അനുവദിച്ചിരുന്നു .ശേഷം മൊട്ടേറയിലെ പിങ്ക്   ബോൾ ഡേ :നൈറ്റ്‌  ടെസ്റ്റിൽ താരം പ്ലെയിങ് ഇലവനിൽ ഇടം നേടിയിരുന്നു .
മൊട്ടേറയിൽ ആദ്യ ഇന്നിങ്സിൽ  6 ഓവർ മാത്രം എറിഞ്ഞ താരത്തിന് വിക്കറ്റ് ഒന്നും നേടുവാനായില്ല .രണ്ടാം ഇന്നിങ്സിൽ ബുംറയും ഇഷാന്തും പന്തെറിഞ്ഞിതുമില്ല .

രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കായി  കളിച്ച  മുഹമ്മദ് സിറാജ് നാലാം ടെസ്റ്റിലും കളിക്കുവാനാണ് സാധ്യത . എന്നാൽ മൂന്നാം  ടെസ്റ്റ് മുതലേ ഇന്ത്യൻ ടീമിനൊപ്പം ചേർന്ന ഉമേഷ് യാദവ് മൊട്ടേറയിൽ കളിച്ചാലും അത്ഭുതപെടുവാനാകില്ല .

നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ സ്‌ക്വാഡ് :Virat Kohli (Captain), Rohit Sharma, Mayank Agarwal, Shubman Gill, Cheteshwar Pujara, Ajinkya Rahane (vice-captain), KL Rahul, Hardik Pandya, Rishabh Pant (wicket-keeper), Wriddhiman Saha (wicket-keeper), R Ashwin, Kuldeep Yadav, Axar Patel, Washington Sundar, Ishant Sharma, Md. Siraj, Umesh Yadav

Read More  സഞ്ജുവിനെതിരെ പന്തെറിയുക ദുഷ്കരം : തുറന്ന് പറഞ്ഞ് ലോകേഷ് രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here