തീപാറുന്ന ബുമ്രയുടെ തിരിച്ചുവരവ്. ആദ്യ ഓവറില്‍ 2 വിക്കറ്റ്

F30chTvbgAAGbOG scaled

അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ ഇടവേളക്ക് ശേഷം ഒരു മാസ് തിരിച്ചുവരവുമായി ജസ്പ്രീറ്റ് ബൂമ്ര. അയർലൻഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തന്റെ ആദ്യ ഓവറിൽ തന്നെ 2 തകർപ്പൻ വിക്കറ്റുനേടിയാണ് ബൂമ്ര തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. മത്സരത്തിൽ അയർലൻഡിന്റെ നട്ടെല്ലായ ഓപ്പണർ ബാൽബറിന്‍റെയും ടക്കറുടെയും വിക്കറ്റാണ് ബൂമ്ര നേടിയത്. ഒരു അത്യുഗ്രൻ പന്തിൽ അനായാസം ബാല്‍ബറിന്‍റെ കുറ്റി പിഴുതെറിയുകയായിരുന്നു ബൂമ്രാ. എന്തായാലും ഒരു സ്വപ്നതുല്യമായ തുടക്കമാണ് ബൂമ്രയ്ക്ക് തന്റെ തിരിച്ചുവരവിൽ ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ വിക്കറ്റിൽ ആദ്യ ഓവർ എറിയാൻ ബുമ്ര തന്നെ എത്തുകയായിരുന്നു. എന്നാൽ ബൂറയുടെ ആദ്യ പന്ത് അത്ര മികച്ചതായിരുന്നില്ല. ആദ്യ പന്തിൽ ഒരു ബൗണ്ടറി നേടാൻ ബാല്‍ബറിന് സാധിച്ചു. എന്നാൽ രണ്ടാംപന്തിൽ പ്രതാപകാലത്തെ ബൂമ്രയുടെ ഒരു തിരിച്ചുവരവാണ് കണ്ടത്. ലെങ്ത് ബോളായി സ്വിങ് ചെയ്തുവന്ന പന്ത് പ്രതിരോധിക്കാൻ ബാല്‍ബറിനന്‍ ശ്രമിച്ചെങ്കിലും ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് കുറ്റിതെറിപ്പിക്കുകയായിരുന്നു. ഇതോടെ അയർലണ്ടിന് മത്സരത്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി.

Read Also -  ബാറ്റിംഗ് പരാജയത്തിന്റെ കാരണക്കാർ കോഹ്ലിയും രോഹിതും. കാരണം പറഞ്ഞ് മുൻ ഇന്ത്യൻ താരങ്ങൾ.

ശേഷം രണ്ടു പന്തുകൾക്കപ്പുറം മറ്റൊരു വിക്കറ്റ് കൂടി സ്വന്തമാക്കാൻ ബൂമ്രയ്ക്ക് സാധിച്ചു. ഓവറിലെ അഞ്ചാം പന്തിൽ അപകടകാരിയായ ടക്കറെ പുറത്താക്കിയാണ് ബൂമ്ര മികവ് കാട്ടിയത്. ബൂംറക്കെതിരെ ഒരു സ്കൂപ്പ് ഷോട്ടിന് ശ്രമിക്കുകയായിരുന്നു ടക്കർ. എന്നാൽ കീപ്പർ സഞ്ജു സാംസന് പിടി നൽകി ടക്കർക്ക് മടങ്ങേണ്ടിവന്നു. മത്സരത്തിൽ പൂജ്യനായാണ് ഈ സ്റ്റാർ ബാറ്റർ മടങ്ങിയത്. എന്തായാലും ഒരു തകർപ്പൻ തുടക്കം തന്നെയാണ് മത്സരത്തിൽ ബുമ്രയ്ക്ക് ലഭിച്ചിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയിരുന്നു. പ്രധാനമായും രണ്ട് അരങ്ങേറ്റക്കാരുമായാണ് ഇന്ത്യൻ മത്സരത്തിൽ ഇറങ്ങിയിരിക്കുന്നത്. ഇന്ത്യക്കായി റിങ്കു സിംഗും പേസർ പ്രസീദ് കൃഷ്ണയും മത്സരത്തിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. എന്തായാലും അയർലണ്ടിനെതിരെ ഒരു വമ്പൻ വിജയം നേടി ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

Scroll to Top