ബാറ്റിനു പിന്നാലെ ബൗളിംഗിലും തീപ്പൊരിയായി ജസ്പ്രീത് ബുംറ. സ്റ്റംപുകള്‍ പറന്നു

ഇംഗ്ലണ്ട് എതിരായ അവസാന ക്രിക്കറ്റ്‌ ടെസ്റ്റിൽ വ്യക്തമായ അധിപത്യം രണ്ടാം ദിനത്തിലും ഉറപ്പിച്ചു ഇന്ത്യൻ ടീം. ഒന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 337 റൺസ്‌ സ്വന്തമാക്കിയ ഇന്ത്യൻ ടീം രണ്ടാം ദിനം ഒന്നാം ഇന്നിങ്സ് ടോട്ടൽ 400 കടത്തി.ഇന്ത്യക്കായി രണ്ടാം ദിനം ജഡേജ സെഞ്ച്വറി നേടിയപ്പോൾ എല്ലാവരെയും ഞെട്ടിച്ചത് ക്യാപ്റ്റൻ ബുംറ തന്നെ.വെടിക്കെട്ട് ഇന്നിങ്സുമായി താരം ഇംഗ്ലണ്ട് ടീമിനെ ആകെ സമ്മർദ്ദത്തിലാക്കി.

ബ്രോഡ് എറിഞ്ഞ ഓവറിൽ 35 റൺസ്‌ അടിച്ചെടുത്ത ബുംറ ഇന്ത്യൻ ഇന്നിങ്സ് അതിവേഗം 400 കടത്തി. കൂടാതെ മറുപടിയായി ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചഇംഗ്ലണ്ട് ടീമിനെ പന്തുകൊണ്ടും താരം ഞെട്ടിച്ചു.ന്യൂ ബോളിൽ തന്റെ ടീമിന് ആദ്യത്തെ മേൽക്കൈ നൽകാനും ക്യാപ്റ്റൻ ബുംറക്ക്‌ കഴിഞ്ഞു.താരം മനോഹരമായ ഒരു ഇൻ സ്വിങ്ങറിൽ കൂടിയാണ് ഇംഗ്ലണ്ട് ഓപ്പണർ ജാക്ക് ലീസിനെ പുറത്താക്കിയത്.

നേരത്തെ ഇന്ത്യക്കായി റിഷാബ് പന്ത് 146 റൺസ്‌ അടിച്ചപ്പോൾ ജഡേജ 104 റൺസ്‌ നേടി. ശേഷം മുഹമ്മദ്‌ (16 റൺസ്‌ ) വാലറ്റത്ത് ശക്തമായ സപ്പോർട്ട് നൽകി. ടെസ്യ ക്യാപ്റ്റൻ രോഹിത് ശർമ്മ കോവിഡ് ബാധിതനായതിനെ തുടർന്നാണ് ബുംറക്ക്‌ ക്യാപ്റ്റൻസി റോൾ കൈമാറിയത്.

Previous articleഒരു ഓവറില്‍ 35 റണ്‍സ്. ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ വിളയാട്ടം.
Next articleഅയ്യോ എന്‍റെ റെക്കോഡ് പോയി. സങ്കടവുമായി സൗത്താഫ്രിക്കന്‍ താരം