പ്രതിരോധം കീറി മുറിച്ച് ബുംറയുടെ സ്ലോ ഓഫ് കട്ടര്‍. പുഞ്ചിരിയോടെ വെറും കാഴ്ച്ചക്കാരനായി ലിയാം ലിവിങ്ങ്സ്റ്റണ്‍

ഇന്ത്യക്കെതിരെയുള്ള രണ്ടാം ടി20 യില്‍ ഇംഗ്ലണ്ട് ടോപ്പ് ഓഡര്‍ തകര്‍ന്നടിഞ്ഞു. 170 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനായി ആദ്യ ബോളില്‍ തന്നെ ജേസണ്‍ റോയിയെ നഷ്ടമായി. സ്ലിപ്പില്‍ രോഹിത് ശര്‍മ്മക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. പിന്നാലെ ജോസ് ബട്ട്ലറും മടങ്ങിയതോടെ 11 ന് 2 എന്ന നിലയിലേക്ക് വീണു.

ഇരട്ട ബൗണ്ടറികളുമായാണ് ലിയാം ലിവിങ്ങ്സ്റ്റണ്‍ തുടങ്ങിയത്. തൊട്ടു പിന്നാലെ ഹാര്‍ദ്ദിക്കിനെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ചു. ഉയര്‍ന്നു പൊങ്ങിയ പന്ത് ചഹല്‍ ഡ്രോപ്പ് ചെയ്തു. എന്നാല്‍ ആയുസ്സ് അധികം നീണ്ടു നിന്നില്ലാ

അടുത്ത ഓവറില്‍ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ഒരു സ്ലോ ഓഫ്കട്ടര്‍ ഇംഗ്ലണ്ട് താരത്തിന്‍റെ പ്രതിരോധം കീറി സ്റ്റംപെടുത്തു. ഒരു പുഞ്ചിരിയോടെയാണ് ലിയാം ലിവിങ്ങ്സ്റ്റണ്‍ നോക്കി നിന്നത്. 9 പന്തില്‍ 3 ഫോറുമായി 15 റണ്‍സാണ് ലിയാം ലിവിങ്ങ്സ്റ്റണ്‍ നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 170 റണ്‍സാണ് നേടിയത്. തുടക്കത്തിലേ കൂറ്റന്‍ സ്കോര്‍ ലക്ഷ്യമാക്കി ഇന്ത്യ ബാറ്റിംഗ് ചെയ്തെങ്കിലും തുടരെ വിക്കറ്റുകള്‍ നഷ്ടമായി. അവസാന നിമിഷം ജഡേജയുടെ (29 പന്തില്‍ 46) പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറില്‍ എത്തിച്ചു.